വിലാപക്കടലായി തമിഴകം; തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു

കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളിലേക്കു പ്രവര്‍ത്തകര്‍ തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു
വിലാപക്കടലായി തമിഴകം; തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു

ചെന്നൈ: ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളിലേക്കു പ്രവര്‍ത്തകര്‍ തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രവര്‍ത്തകര്‍ സമാധാനപരമായി പെരുമാറണമെന്നും സംയമനം പാലിക്കണമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാന്‍ എത്തുന്നത്. അണ്ണാ ദുരൈയുടെ സംസ്‌കാരചടങ്ങിന് സമാനമായ രീതിയിലാണ് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനായിഎത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ തിരക്കിനെ തുടര്‍ന്ന് രാജാജി ഹാളിന്റെ വാതില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

നാലുമണിയോടെ മൃതദേഹം രാജാജി ഹാളില്‍ നിന്നും വിലാപയാത്രയായി മറീന ബീച്ചിലേക്ക് കൊണ്ടുപോകും. മറീനാ ബിച്ചിനുസമീപവും പതിനായിരങ്ങളാണ് എത്തിയിരിക്കുന്നത്. മറീനാ ബീച്ചിലേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ സംസ്‌കാര ചടങ്ങുകള്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ 

കരുണാനിധിയുടെ സംസ്‌കാരം ഡിഎംകെ ആവശ്യപ്പെട്ടതു പ്രകാരം മെറീന ബീച്ചില്‍ തന്നെ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയരുന്നു. ഇതിനു പിന്നാലെ രാജാജി ഹാളിലെ പൊലീസ് സംവിധാനത്തില്‍ കുറവു വരുത്തി. ഇതോടെയാണ് പ്രവര്‍ത്തകര്‍ ഹാളിലേക്കു തള്ളിക്കയറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com