സിഗററ്റ് കിട്ടിയില്ല, അരിശം മൂത്ത ഐടി ജീവനക്കാരന്‍ സ്റ്റേഷനിലെ ബെഞ്ച് എടുത്ത് റെയില്‍വേ ട്രാക്കിലിട്ടു

മദ്യപിച്ചെത്തിയ ഐടി ജീവനക്കാരന്‍ റെയില്‍വേ  ട്രാക്കില്‍ ബെഞ്ച് വലിച്ചെറിഞ്ഞു
സിഗററ്റ് കിട്ടിയില്ല, അരിശം മൂത്ത ഐടി ജീവനക്കാരന്‍ സ്റ്റേഷനിലെ ബെഞ്ച് എടുത്ത് റെയില്‍വേ ട്രാക്കിലിട്ടു

മുംബൈ: മദ്യപിച്ചെത്തിയ ഐടി ജീവനക്കാരന്‍ റെയില്‍വേ  ട്രാക്കില്‍ ബെഞ്ച് വലിച്ചെറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 30 വയസുകാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നതിനാല്‍ അപകടം ഒഴിവായി. 

മുംബൈ എയറോളി സ്‌റ്റേഷനിലാണ് സംഭവം. ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്ക്ക് ശേഷം അര്‍ദ്ധരാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അടക്കമുളള സംഘം. മദ്യപിച്ചിരുന്ന ഇവര്‍ക്ക് സിഗററ്റ് വാങ്ങണമെന്ന തോന്നലുണ്ടായി. തുടര്‍ന്ന് ഒരു മണിയോടെ സിഗററ്റ് കട തേടി യാദൃശ്ചികമായി ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലുമെത്തി. എന്നാല്‍ സിഗററ്റ് കിട്ടാത്തതിലുളള അരിശത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അവിടെ കിടന്നിരുന്ന ഹെല്‍പ്പ് ഡെസ്‌ക് ബെഞ്ച് ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയില്‍വേ പൊലീസ് പ്രതിയെ പിടികൂടി. ഈ സമയം അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനിടെ അതുവഴി കടന്നുവന്ന
അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കുന്ന മെയിന്റനന്‍സ് റെയ്ക്ക് എമര്‍ജന്‍സി ബ്രേക്ക് അമര്‍ത്തിയതിനാല്‍ അപകടം ഒഴിവായതായും റെയില്‍വേ പൊലീസ് അറിയിച്ചു. 

സുരക്ഷാപ്രശ്‌നം സൃഷ്ടിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നി വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com