ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍

മധ്യപ്രദേശിലെ ദത്തിയ പ്രത്യേക കോടതിയാണ് മൂന്ന് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതി മോത്തിലാല്‍ അഹിര്‍വാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 
ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍

ഭോപ്പാല്‍:  ആറുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ദത്തിയ പ്രത്യേക കോടതിയാണ് മൂന്ന് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതി മോത്തിലാല്‍ അഹിര്‍വാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 

രാജ്യത്ത് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കേസാണിത്. പോക്‌സോ നിയമത്തിന് പുറമേ ഐപിസി 376എ, ബി,366 എന്നീ വകുപ്പുകളും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. 

വിവാഹച്ചടങ്ങിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി സ്‌കൂളിലെത്തിച്ചാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ തിരഞ്ഞെത്തിയ വീട്ടുകാരാണ് അബോധാവസ്ഥയില്‍ സ്‌കൂളില്‍ നിന്നും കണ്ടെത്തിയത്. പ്രതിയെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് 29നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com