20പേരടങ്ങിയ തീർത്ഥാടക സംഘം കാർ തല്ലിത്തകർത്തു; ഒരാൾ പിടിയിൽ 

പൊ​തു​നി​ര​ത്തി​ൽ കാ​ർ ത​ല്ലി​ത്ത​ക​ർ​ത്ത ഇരുപത് പേരടങ്ങിയ ക​ൻ​വാ​ർ തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ
20പേരടങ്ങിയ തീർത്ഥാടക സംഘം കാർ തല്ലിത്തകർത്തു; ഒരാൾ പിടിയിൽ 

ന്യൂ​ഡ​ൽ​ഹി: പൊ​തു​നി​ര​ത്തി​ൽ കാ​ർ ത​ല്ലി​ത്ത​ക​ർ​ത്ത ഇരുപത് പേരടങ്ങിയ ക​ൻ​വാ​ർ തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ. ഉ​ത്തം​ന​ഗ​ർ സ്വ​ദേ​ശി രാ​ഹു​ലാ​ണു അറസ്റ്റിലായത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.  ഡ​ൽ​ഹി​യി​ലെ മോ​ട്ടി​ന​ഗ​റി​ലാണ് സംഭവം. 

തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ലെ മ​റ്റ് 20 പേ​ർ​ക്കൊ​പ്പം രാഹുൽ കാർ ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന​തി​ന്‍റെ  ദൃ​ശ്യ​ങ്ങ​ൾ ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. കാറിൽ സഞ്ചരിച്ചവരുമായുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ തീർഥാടക സംഘം കാർ തല്ലിത്തകർക്കുകയായിരുന്നു. ചാരനിറത്തിലുള്ള ഐ10കാറിൽ സഞ്ചരിച്ച യുവതിക്കും സുഹൃത്തിനുമെതിരെയായിരുന്നു ഇവരുടെ ആക്രോശം. 

ആക്രമത്തെതുടർന്ന് കാർ യാത്രക്കാർ സംഭവസ്ഥലത്തുനിന്ന് ഉടൻതന്നെ മടങ്ങിയെന്നും ഇവർ കേസ് നൽകാൻ തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.  തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. മുമ്പ് മോഷണക്കേസിൽ രാഹുൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com