റാഫേൽ കരാർ അഴിമതി; സർക്കാരിനെതിരേ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ റാഫേൽ യുദ്ധവിമാന കരാറിൽ വൻ അഴിമതി നടന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
റാഫേൽ കരാർ അഴിമതി; സർക്കാരിനെതിരേ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ റാഫേൽ യുദ്ധവിമാന കരാറിൽ വൻ അഴിമതി നടന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. റാഫേൽ കരാറിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണം എന്ന് അവർ ആവശ്യപ്പെട്ടു.  പ്രതിപക്ഷ നേതാക്കളായ രാജ് ബാബർ,​ ആനന്ദ് ശർമ്മ,​ അംബികാ സോണി,​ സി.പി.ഐ നേതാവ് ഡി രാജ,​ ആം ആദ്മി പാർട്ടിയുടെ സുശീൽ ഗുപ്ത എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ലോക്‌സഭയിലും കോൺഗ്രസ് അംഗങ്ങൾ ഇതേ ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ പാർലമെന്റ് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഇടതു എം.പിമാർ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിനും നോട്ടീസ് നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com