സ്കൂളിൽ വിതരം ചെയ്ത അയേൺ ​ഗുളിക കഴിച്ച് വിദ്യാർത്ഥിനി മരിച്ചു

കുട്ടികളിലെ വിളർച്ച പ്രതിരോധിക്കാൻ അധികൃതർ നൽകിയ അയേൺ ഗുളിക കഴിച്ച് വിദ്യാർത്ഥിനി മരിച്ചു
സ്കൂളിൽ വിതരം ചെയ്ത അയേൺ ​ഗുളിക കഴിച്ച് വിദ്യാർത്ഥിനി മരിച്ചു

മുംബൈ: കുട്ടികളിലെ വിളർച്ച പ്രതിരോധിക്കാൻ അധികൃതർ നൽകിയ അയേൺ ഗുളിക കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. മുംബൈ മുൻസിപ്പൽ സർക്കാർ സ്കൂളിലാണ് സംഭവം അരങ്ങേറിയത്. 197ൽ അധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 12 വയസുകാരിയാണ് മരിച്ചത്. 

സ്കൂളിൽ വിതരണം ചെയ്‌ത അയേൺ-ഫോളിക് ആസിഡ് അടങ്ങിയ ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സ്കൂളിൽ ഗുളികകളുടെ വിതരണം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് കുട്ടി രക്തം ഛർദ്ദിച്ച് മരിച്ചത്. അധികൃതർ വിതരണം ചെയ്ത അയേൺ ഗുളികകളിൽ നിന്ന് വിശാംഷം അകത്ത് ചെന്നതാകാം മരണ കാരണമെന്ന് സംശയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com