ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടി; സെപ്റ്റംബര്‍ ഒന്നുമുതല്‍ സൗജന്യ യാത്ര ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് റെയില്‍വേ 

സെപ്റ്റംബര്‍ ഒന്നുമുതല്‍ തങ്ങളുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ യാത്ര ഇന്‍ഷുറന്‍സ് നല്‍കേണ്ടതില്ലെന്ന് ഐആര്‍സിടിസി തീരുമാനിച്ചു.
ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടി; സെപ്റ്റംബര്‍ ഒന്നുമുതല്‍ സൗജന്യ യാത്ര ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് റെയില്‍വേ 

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനിമുതല്‍ സൗജന്യ യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. 

സെപ്റ്റംബര്‍ ഒന്നുമുതല്‍ തങ്ങളുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ യാത്ര ഇന്‍ഷുറന്‍സ് നല്‍കേണ്ടതില്ലെന്ന് ഐആര്‍സിടിസി തീരുമാനിച്ചു. പകരം ഇന്‍ഷുറന്‍സ് വേണമോ , വേണ്ടയോ എന്ന് തീരുമാനിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കും. ഇന്‍ഷുറന്‍സ് വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ നിന്നും പഴയതുപോലെ ചാര്‍ജ് ഈടാക്കും. എന്നാല്‍ നിരക്ക് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

നോട്ടുഅസാധുവാക്കലിന് പിന്നാലെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണ് ഐആര്‍സിടിസി സൗജന്യ യാത്ര ഇന്‍ഷുറന്‍സ് അനുവദിച്ചത്. ഡിസംബര്‍ 2017 മുതല്‍ യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവരുകയാണ്. ഇതാണ് ഇപ്പോള്‍ എടുത്തുകളയാന്‍ തീരുമാനിച്ചിരിക്കുന്നത്.

ട്രെയിന്‍ യാത്ര വേളയില്‍ മരണം സംഭവിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതി. അപകടത്തില്‍ അംഗഭംഗം സംഭവിക്കുന്നവര്‍ക്ക് 7.5 ലക്ഷവും പരിക്ക് പറ്റുന്നവര്‍ക്ക് രണ്ടുലക്ഷവും നഷ്ടപരിഹാരം ലഭിക്കും. മൃതദേഹം കൊണ്ടുപോകുന്നതിന് 10000 രൂപയും ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം അനുവദിക്കും. ഈ ആനുകൂല്യങ്ങള്‍ സൗജന്യമായി നല്‍കുന്നത് വേണ്ടെന്ന് വെയ്ക്കാനാണ് ഐആര്‍സിടിസി തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com