സന്യാസിമാർക്ക് എന്താ ബൈക്ക് യാത്ര ആയിക്കൂടേ?; 10 ലക്ഷത്തിന്റെ സൂപ്പർ ബൈക്കിൽ പറന്ന് ബാബാ രാംദേവും സദ്​ഗുരുവും ( വീഡിയോ)

സദ്ഗുരുവിന്റെ സൂപ്പർ ബൈക്കിന്റെ പുറകിലിരുന്നാണ് ബാബ രാംദേവിന്റെ യാത്ര.
സന്യാസിമാർക്ക് എന്താ ബൈക്ക് യാത്ര ആയിക്കൂടേ?; 10 ലക്ഷത്തിന്റെ സൂപ്പർ ബൈക്കിൽ പറന്ന് ബാബാ രാംദേവും സദ്​ഗുരുവും ( വീഡിയോ)

ബൈക്ക് യാത്രയ്ക്ക് പ്രായം ഇന്ന് ഒരു തടസ്സമല്ല എന്നതാണ് ഒാരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നാൽ സന്യാസിമാരും ബൈക്ക് പ്രേമികളാകുന്നു എന്നത് ആകാംക്ഷ​യുണ്ടാക്കുന്ന കാര്യമാണ്. ഇവിടെ നിരവധി അഭ്യാസങ്ങളിലുടെ നിരന്തരം വാർത്തകളിൽ ഇടംപിടിച്ചിട്ടുളള ബാബാ രാംദേവാണ് താരമായിരിക്കുന്നത്.  ബാബാരാംദേവിന്റേയും സദ്ഗുരുവിന്റേയും ബൈക്ക് യാത്ര ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സദ്ഗുരുവിന്റെ സൂപ്പർ ബൈക്കിന്റെ പുറകിലിരുന്നാണ് ബാബ രാംദേവിന്റെ യാത്ര. ഏകദേശം 9.32 ലക്ഷം രൂപ വരുന്ന ഡ്യൂക്കാറ്റി സ്ക്രാംബ്ളർ ബൈക്കിലാണ് ഇരുവരും യാത്ര ചെയ്യുന്നത്. 803 സിസി എൻ‌ജിൻ ഘടിപ്പിച്ചിരിക്കുന്ന സൂപ്പർ ബൈക്കിലുളള ഇരുവരുടെയും യാത്രയ്ക്ക് ശിഷ്യന്മാർ അകമ്പടി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രയിലുടനീളം  പാതയരികിൽ നിൽക്കുന്നവരെയെല്ലാം അഭിവാദ്യം ചെയ്യുന്നുണ്ട് ഇരുവരും.ബി എം ഡബ്ല്യൂവിന്റെ അ‍ഡ്വഞ്ചർ സ്പോർട്സ് ബൈക്കായ ജിഎസ് 1200 ആറിൽ സദ്ഗുരു സഞ്ചരിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com