വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റമ്പും: ഹേമാ മാലിനിയോട് അമിത് ഷാ

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രസ്താവനകളും മറ്റും  സൂക്ഷിച്ചു നടത്തണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം
വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റമ്പും: ഹേമാ മാലിനിയോട് അമിത് ഷാ

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രസ്താവനകളും മറ്റും  സൂക്ഷിച്ചു നടത്തണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. തങ്ങളുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കാനും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും യുപിയിലെ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. 


ഓരോ ഗ്രാമത്തിലും ഇുപത് വീടുകളെങ്കിലും സന്ദര്‍ശിക്കണം എന്നാണ് നിര്‍ദേശം. മുതിര്‍ന്ന നേതാക്കളായ ഹേമാ മാലിനി, മുരളി മനോഹര്‍ ജോഷി, സുരേഷ് റാണ, സഞ്ജീവ് ബല്യാന്‍,രാജേന്ദ്ര അഗര്‍വാള്‍ എന്നിവരോട് കൂടുതല്‍ ജാഗ്രതയോടുകൂടി വിഷയങ്ങളെ സമീപിക്കണം എന്ന് അമിത് ഷാ ആവശ്യപ്പെട്ടു. 

ഹേമാ മാലിനിയുടെ അതിരുകടക്കുന്ന പ്രസ്താവനകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചേക്കും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 2013ലെ മുസാഫര്‍ നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന എംപിമാരാണ് സമഗീത് സോമും സുരേഷ് റാണയും. മുരള മനോഹര്‍ ജോഷി തന്റെ മണ്ഡലം  സന്ദര്‍ശിക്കുന്നത് വിരളമാണ്. ഇതിനെതിരെ ശക്തമയ ജനവികാരം ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. 

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞതവണത്തെപ്പോലെ എളുപ്പം വിജയിക്കാന്‍ കഴിയില്ല എന്ന കണക്കുകൂട്ടലിലാണ് ബിജെപി. സംസ്ഥാനത്തുള്ള ഹിന്ദു ആരാധനാലയങ്ങളുടെ ലിസ്റ്റ് തിരിച്ചു ഇവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേരത്തെ പാര്‍ട്ടി തീരൂമാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com