'അച്ഛന്റെ മരണം ജീവിതത്തിലുണ്ടാക്കിയ ശൂന്യത വലിയതായിരുന്നു'വെന്ന് രാഹുല്‍ ഗാന്ധി;  ഇന്ന് രാജീവ് ഗാന്ധിയുടെ 74-ാം ജന്‍മദിനം

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും, പ്രിയങ്കയും, മുന്‍ പ്രധാനമന്ത്രിയുമുള്‍പ്പടെയുള്ളവര്‍ പുലര്‍ച്ചെ  വീര്‍ ഭൂമിയിലെ സ്മൃതി മണ്ഡപത്തിലെത്തി ആദരമര്‍പ്പിച്ചു.
'അച്ഛന്റെ മരണം ജീവിതത്തിലുണ്ടാക്കിയ ശൂന്യത വലിയതായിരുന്നു'വെന്ന് രാഹുല്‍ ഗാന്ധി;  ഇന്ന് രാജീവ് ഗാന്ധിയുടെ 74-ാം ജന്‍മദിനം

ന്യൂഡല്‍ഹി:  രാജീവ് ഗാന്ധിയുടെ മരണം ജീവിതത്തിലുണ്ടാക്കിയ ശൂന്യത വളരെ വലിയതാണെന്ന് രാഹുല്‍ ഗാന്ധി. 'ഒരച്ഛന്‍ എന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലും അങ്ങേയറ്റം ദയാലുവും മാന്യനുമായിരുന്നു രാജീവ് ഗാന്ധിയെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് ഇപ്പോള്‍ ജീവിക്കുന്ന'തെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ജീവിച്ചിരുന്ന കാലത്ത് ഒന്നിച്ച് പിറന്നാളുകള്‍ ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നു, അതില്‍ ഞാന്‍ ഭാഗ്യവാനായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. 

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും, പ്രിയങ്കയും, മുന്‍ പ്രധാനമന്ത്രിയുമുള്‍പ്പടെയുള്ളവര്‍ പുലര്‍ച്ചെ  വീര്‍ ഭൂമിയിലെ സ്മൃതി മണ്ഡപത്തിലെത്തി ആദരമര്‍പ്പിച്ചു.  മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാജ്യം ആദരമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആദരമര്‍പ്പിച്ചിട്ടുണ്ട്. 

രാജ്യത്തിന്റെ ഏഴാം പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1944 ആഗസ്റ്റ് 20 നാണ് ജനിച്ചത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1984 ലാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ബഹുമതിയും അദ്ദേഹത്തിനാണ്.  1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുപൊദൂരില്‍ പൊതു യോഗത്തിനിടെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com