'നേടിയെടുത്ത പദവി മറ്റൊരു ദുരന്തവുമായി പങ്കിടാന്‍ മോദി തയ്യാറല്ല'

കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സഞ്ജീവ് ഭട്ട് ഐപിഎസ്
 'നേടിയെടുത്ത പദവി മറ്റൊരു ദുരന്തവുമായി പങ്കിടാന്‍ മോദി തയ്യാറല്ല'

കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സഞ്ജീവ് ഭട്ട് ഐപിഎസ്. ദുരന്ത പദവി മോദി വിട്ടുതരില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു. 

ചോദ്യം: കേരളത്തിലെ പ്രളയം എന്തുകൊണ്ട് ദേശീയദുരന്തമായി പ്രഖ്യാപിച്ചില്ല? 
ഉത്തരം: നേടിയെടുത്ത പദവി മറ്റൊരു ദുരന്തവുമായി പങ്കിടാന്‍ മോദി തയ്യാറല്ല-അദ്ദേഹം കുറിച്ചു. 

കേരള ജനതയുടെ ജീവിതം താറുമാറാക്കിയ പ്രളയക്കെടുതിയില്‍ ആവശ്യപ്പെട്ട ധനഹായം നല്‍കാതിരിക്കുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്യാത്ത കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. അതിന്റെ പശ്ചാതലത്തിലാണ് സഞ്ജീവ് ഭട്ടിന്റെ പരിഹാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com