കോളെജ് കാന്റീനില്‍ ഇനി മുതല്‍ ബര്‍ഗറും സാന്‍ഡ്വിച്ചും, ശീതളപാനീയങ്ങളും കിട്ടില്ല;  ജങ്ക് ഫുഡ് നിരോധിക്കാന്‍ യുജിസി ഉത്തരവ്

ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ക്യാമ്പസുകളില്‍ വളര്‍ത്തിയെടുക്കുന്നതിനുമാണ് ജങ്ക്ഫുഡുകള്‍ നിരോധിക്കുന്നതെന്ന് യുജിസി
കോളെജ് കാന്റീനില്‍ ഇനി മുതല്‍ ബര്‍ഗറും സാന്‍ഡ്വിച്ചും, ശീതളപാനീയങ്ങളും കിട്ടില്ല;  ജങ്ക് ഫുഡ് നിരോധിക്കാന്‍ യുജിസി ഉത്തരവ്

ന്യൂഡല്‍ഹി:  ആരോഗ്യമുള്ള ക്യാമ്പസുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജങ്ക് ഫുഡുകള്‍ ഒഴിവാക്കുന്നതിന് യുജിസിയുടെ ഉത്തരവ്. രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികള്‍ക്കും കോളെജുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. പുതിയ നിര്‍ദ്ദേശം നിലവില്‍ വരുന്നതോടെ വെള്ള ബ്രഡ്, സാന്‍ഡ്വിച്ച്, ബര്‍ഗര്‍, ടിന്നിലടച്ച പഴച്ചാറുകള്‍ എന്നിവ കാന്റീനുകളില്‍ നിരോധിക്കപ്പെടും.

ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ക്യാമ്പസുകളില്‍ വളര്‍ത്തിയെടുക്കുന്നതിനുമാണ് ജങ്ക്ഫുഡുകള്‍ നിരോധിക്കുന്നതെന്ന് യുജിസിയുടെ സര്‍ക്കുലറില്‍ പറയുന്നു.
കേന്ദ്ര മാനവ വിഭവ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിരോധനത്തിന് ഉത്തരവിട്ടത്. വിദ്യാര്‍ത്ഥികളില്‍ ഇതേക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും യുജിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

സമാനമായ നിര്‍ദ്ദേശം നേരത്തെ സിബിഎസ്ഇയും പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ സിബിഎസ്ഇ കാന്റീനുകളില്‍ നിന്നും ജങ്ക് ഫുഡ് ഒഴിവാക്കാനായിരുന്നു ഉത്തരവ്. കാന്റീനുകളില്‍ നിന്ന് ഒഴിവാക്കുന്നതിന് പുറമേ കുട്ടികളുടെ ഭക്ഷണപാത്രം പരിശോധിക്കണമെന്നും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും ബോര്‍ഡ് ഉത്തരവിട്ടിരുന്നു. 

കേന്ദ്രവനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകല്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊഴുപ്പും പഞ്ചസാരയുമടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം വളരെയധികം വര്‍ധിച്ചു വരുന്നതായും ഇത് ആരോഗ്യത്തെ നശിപ്പിക്കുന്നതിനാല്‍ പഠനത്തില്‍ പിന്നാക്കം പോകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com