മതഗ്രന്ഥങ്ങളെ നിന്ദിച്ചാല്‍ കുടുങ്ങും ; ജീവപര്യന്തം തടവുശിക്ഷ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

റിട്ടയേര്‍ഡ് ജസ്റ്റിസ് രന്‍ജിത് സിങ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് സഭയുടെ അംഗീകാരത്തിനായി അടുത്ത സമ്മേളത്തില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി
മതഗ്രന്ഥങ്ങളെ നിന്ദിച്ചാല്‍ കുടുങ്ങും ; ജീവപര്യന്തം തടവുശിക്ഷ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: മതഗ്രന്ഥങ്ങളെ നിന്ദിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ഏര്‍പ്പെടുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം പരിപാലിക്കുന്നതിനാണ് ഈ നിയമ ഭേദഗതി വരുത്തുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഇതിനായി ഇന്ത്യന്‍ പീനല്‍ കോഡില്‍ ഭേദഗതി കൊണ്ടുവരാനുള്ള നിര്‍ദ്ദേശത്തിന് പഞ്ചാബ് മന്ത്രിസഭ അംഗീകാരം നല്‍കി. ട്വിറ്റര്‍ വഴിയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

റിട്ടയേര്‍ഡ് ജസ്റ്റിസ് രന്‍ജിത് സിങ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് സഭയുടെ അംഗീകാരത്തിനായി അടുത്ത സമ്മേളത്തില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

സംസ്ഥാന സര്‍വ്വീസിലുള്ള പട്ടികജാതിക്കാര്‍ക്ക് പ്രമോഷനിലും സംവരണം ഏര്‍പ്പെടുത്താനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂണില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിഹാറാണ് സുപ്രിംകോടതി നിര്‍ദ്ദേശം സ്വീകരിച്ച് സംസ്ഥാന സര്‍വ്വീസിലുള്ള പട്ടികജാതി / പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പ്രമോഷനില്‍ റിസര്‍വേഷന്‍ അനുവദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com