കേരളത്തിന്റെ ആരോപണം അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ; മുല്ലപ്പെരിയാറിൽ തമിഴ്നാട്

കേരളത്തിന്റെ ആരോപണം അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ; മുല്ലപ്പെരിയാറിൽ തമിഴ്നാട്

ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ 13 ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് കേ​ര​ള​ത്തി​ന്‍റെ വാ​ദം ത​ള്ളി ത​മി​ഴ്നാ​ട്. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​യ്ക്കു​ന്ന​തി​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​രോ​പ​ണ​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു. അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​ക്കി​യെ​ന്ന് കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും ത​മി​ഴ്നാ​ട് പെ​ട്ടെ​ന്ന് അ​ധി​ക​ജ​ലം തു​റ​ന്നു​വി​ട്ട​ത് പ്ര​ള​യ​ത്തി​ന് ഒ​രു കാ​ര​ണ​മാ​യെ​ന്ന കേ​ര​ള​ത്തി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം ഇ​ന്ന് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും.  മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ൽ എ​ത്തി​ച്ച ശേ​ഷം ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ 13 ഷ​ട്ട​റു​ക​ളും ഒ​രു​മി​ച്ച തു​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​ന​ത്ത മ​ഴ​യി​ൽ നി​റ​ഞ്ഞു​കി​ട​ന്ന ഇ​ടു​ക്കി​യി​ലേ​ക്ക് കൂ​ടു​ത​ൽ ജ​ല​മെ​ത്തി. മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നു​ള്ള വെ​ള്ള​വും എ​ത്തി​യ​തോ​ടെ ചെ​റു​തോ​ണി​യി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ൾ വ​ഴി കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നും ഇ​തും പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com