ഇന്ത്യക്കാര്‍ ലോകത്ത് എവിടെ കുടുങ്ങിപ്പോയാലും ഒരു ട്വീറ്റ് മാത്രം മതി: സുഷമ സ്വരാജ്

ഇന്ത്യക്കാരിലാരെങ്കിലും ലോകത്തിന്റെ ഏത് ഭാഗത്ത് പെട്ട് പോവുകയാണെങ്കില്‍ തനിക്ക് ഒരു ട്വീറ്റ് ചെയ്താല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്. 
ഇന്ത്യക്കാര്‍ ലോകത്ത് എവിടെ കുടുങ്ങിപ്പോയാലും ഒരു ട്വീറ്റ് മാത്രം മതി: സുഷമ സ്വരാജ്

കേന്ദ്രസര്‍ക്കാരില്‍ ഏവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട മന്ത്രിയെന്ന് പേരെടുത്ത വ്യക്തിത്വമാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സഹായമഭ്യര്‍ത്ഥിക്കുന്ന വ്യക്തികള്‍ക്ക് കാലതാമസം കൂടാതെ നടപടി കൈകൊണ്ടാണ് സുഷമ സ്വരാജ് വ്യത്യസ്ഥയാകുന്നത്. ഇന്ത്യക്കാരിലാരെങ്കിലും ലോകത്തിന്റെ ഏത് ഭാഗത്ത് പെട്ട് പോവുകയാണെങ്കില്‍ തനിക്ക് ഒരു ട്വീറ്റ് ചെയ്താല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്. 

തന്റെ ദ്വി-ദേശീയ പര്യടനത്തിനിടെ വിയറ്റ്‌നാമില്‍ വെച്ചാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. 'ഇന്ത്യക്കാരനായ ഒരു പ്രവാസി ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോവുകയാണെങ്കില്‍ അവര്‍ക്ക് ആത്മവിശ്വാസത്തോടെ സര്‍ക്കാരിനെ സമീപിക്കാം. ഒരു ട്വീറ്റ് ചെയ്താല്‍ മാത്രം മതി'- സുഷമ സ്വരാജ് പറഞ്ഞു.

വിഷയങ്ങളിലെ മികച്ച ഇടപെടല്‍ കൊണ്ട് സമൂഹമാധ്യമങ്ങില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ് വിദേശകാര്യ മന്ത്രിയുടേത്. നിരവധി പേരെ മരണത്തില്‍നിന്നു പോലും ജീവിതത്തിലേയ്ക്ക് തിരകെയെത്തിച്ച സുഷമ സ്വരാജിന്റെ ഈ ട്വീറ്റും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com