സാലറി ചലഞ്ച്; ശമ്പളവും ഒപ്പം എം.പി ഫണ്ടില്‍ നിന്ന് ഒരു കോടിയും നല്‍കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

ചലഞ്ച് ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും. തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു
സാലറി ചലഞ്ച്; ശമ്പളവും ഒപ്പം എം.പി ഫണ്ടില്‍ നിന്ന് ഒരു കോടിയും നല്‍കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

ഡല്‍ഹി: കേരളത്തിനെ പുനര്‍നിര്‍മ്മിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ട സാലറി ചലഞ്ചിന് കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗവര്‍ണര്‍ പി സദാശിവം, പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് തുടങ്ങി നിരവധി പേര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 

ഇപ്പോഴിതാ ചലഞ്ച് ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും. തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല, എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാരക്കി.

പ്രളയക്കെടുതിയില്‍ നിന്ന് രക്ഷപ്പെടാനും അതിജീവിക്കാനാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും ഒരുമാസത്തെ സാലറി ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഓരോ മാസവും മൂന്ന് ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഇത്തരത്തില്‍ 10 മാസം മൂന്ന് ദിവസത്തെ വേതനം നല്‍കിയാല്‍ അത് ഒരു മാസത്തെ സാലറിയാവുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com