ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന് ബിജെപി

ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന ആരോപണവുമായി ബിജെപി
ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന് ബിജെപി

ന്യൂഡല്‍ഹി : ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന ആരോപണവുമായി ബിജെപി. ബിജെപി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ ബഗ്ഗയാണ് ഈ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം സൂചിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ അദ്ദേഹം ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. 

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് കോണ്‍ഗ്രസ് അദ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തേജീന്ദറിന്റെ നടപടി. കലാപത്തില്‍ കോണ്‍ഗ്രസിന് ഒരു റോളും ഇല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. 

84 ലെ സിഖ് വിരുദ്ധ കലാപത്തില്‍ 3000 ഓളം സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറിയ പങ്കും ഡല്‍ഹിയിലുള്ളവരായിരുന്നുവെന്ന് തേജീന്ദര്‍ പറഞ്ഞു. കലാപ സമയത്ത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ പ്രസ്താവനയെ അനുകൂലിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും രംഗത്തെത്തിയിരുന്നു. ഏതാനും നേതാക്കളുടെ പേരുകള്‍ കലാപവുമായി ബന്ധപ്പെടുത്തി പറയപ്പെടുന്നുണ്ടെങ്കിലും, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കലാപത്തില്‍ ഒരു പങ്കുമില്ലെന്നാണ് അമരീന്ദര്‍ പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com