ഇടപാടുകാർ ശ്രദ്ധിക്കുക; സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് ദിവസം ബാങ്കുകൾ അവധിയായിരിക്കും

എ.ടി.എം വഴിയുള്ള ഇടപാടുകൾ തടസപ്പെടില്ലെന്നും ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു
ഇടപാടുകാർ ശ്രദ്ധിക്കുക; സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് ദിവസം ബാങ്കുകൾ അവധിയായിരിക്കും

ന്യൂഡൽഹി: സെപ്‌തംബർ ഒന്ന് മുതൽ അഞ്ച് ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകൾ അവധിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ. അത്യാവശ്യ ഇടപാടുകൾ ഉണ്ടെങ്കിൽ നേരത്തെ പൂർത്തിയാക്കണമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എ.ടി.എം വഴിയുള്ള ഇടപാടുകൾ തടസപ്പെടില്ലെന്നും ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

സെപ്‌റ്റംബർ ഒന്ന് ശനിയാഴ്ച്ച മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് അവധിയാണ്. എന്നാൽ കേരളത്തിൽ ബാങ്കുകൾക്ക് രണ്ട്, നാല് ശനിയാഴ്‌ചകളിലാണ് അവധി. സെപ്‌റ്റംബർ രണ്ട് ഞായർ പൊതു അവധി. സെപ്‌റ്റംബർ മൂന്ന് തിങ്കൾ - ശ്രീ കൃഷ്‌ണ ജയന്തി, സെപ്‌റ്റംബർ നാല് ചൊവ്വ, അഞ്ച് ബുധൻ - ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. 

സെപ്‌റ്റംബർ ആറ്, ഏഴ് തീയതികളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. രണ്ടാം ശനി, ഞായർ തുടങ്ങിയ പൊതു അവധികളായതിനാൽ സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിൽ വീണ്ടും അവധിയായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com