എൻ ടി രാമറാവുവിന്റെ മകൻ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനാണ്
എൻ ടി രാമറാവുവിന്റെ മകൻ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: നടനും തെലുങ്കുദേശം പാർട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ നര്‍ക്കപ്പട്‌ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നെല്ലൂരില്‍നിന്ന് ഹൈദരാബാദിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനാണ്. തെലുങ്ക് സൂപ്പർ താരം ജൂനിയര്‍ എന്‍ടിആര്‍, നന്ദമുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനാണ് ഹരികൃഷ്ണ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com