'ഒറ്റ എന്‍ജിഓയ്‌ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളൂ, അത് ആര്‍എസ്എസ്സാണ്'; പരിഹാസവുമായി രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് അഞ്ച് സാമൂഹിക പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്
'ഒറ്റ എന്‍ജിഓയ്‌ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളൂ, അത് ആര്‍എസ്എസ്സാണ്'; പരിഹാസവുമായി രാഹുല്‍ ഗാന്ധി


നുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ഒരു എന്‍ജിഓയ്ക്ക് മാത്രമേ സ്ഥാനമുള്ളൂ. അത് ആര്‍എസ്എസ് ആണെന്നാണ് ട്വിറ്ററിലൂടെ രാഹുല്‍ പരിഹസിച്ചത്. മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് അഞ്ച് സാമൂഹിക പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

'ഒരേയൊരു എന്‍ജിഒയ്‌ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളു,അത് ആര്‍എസ്എസ് ആണ്. മറ്റ് എല്ലാ എന്‍ജിഒകളും അടച്ചുപൂട്ടിക്കോളൂ. എല്ലാ ആക്ടിവിസ്റ്റുകളെയും പിടിച്ച് ജയിലിലടയ്ക്കൂ. പരാതിപ്പെടുന്നുവരെ വെടിവച്ചേക്കൂ. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം'. രാഹുല്‍ ട്വീറ്റ് ചെയ്തു.

സംഭവത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. അരുന്ധതി റോയ് ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ഇതിനോടകം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്ത ആറു നഗരങ്ങളിലാണ് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ പുണെ പോലീസ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരാണ് അറസ്റ്റിലായത്. മാവോവാദിബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരുള്‍പ്പെടെ ഒന്‍പത് മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളിലാണ് തിരച്ചില്‍ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com