ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചു; 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌ 

24 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും ഒ​രു ല​ക്ഷം രൂ​പ കോ​ട​തി​ചി​ല​വാ​യുമാണ് നല്‍കണമെന്നാണ് കോടതി വിധി
ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചു; 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌ 

ന്യൂ​ഡ​ൽ​ഹി: പ​രി​ക്കേറ്റ് ഗു​രു​ത​രാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗി ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ർ​ന്ന് മ​രി​ച്ച​ സംഭവത്തിൽ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വിധി. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ല​ക്ഷം രൂ​പ നൽകണമെന്നാണ് ഡ​ൽ​ഹി ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷന്റെ ഉത്തരവ്. ജ​യ്പു​ർ ഗോ​ൾ​ഡ​ണ്‍ ആ​ശു​പ​ത്രിക്കെതിരെയാണ് വിധി. മരിച്ച ഡ​ൽ​ഹി സ്വ​ദേ​ശി നി​തി​ൻ ദാ​ബ്ലയുടെ കുടുംബത്തിന് 24 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും ഒ​രു ല​ക്ഷം രൂ​പ കോ​ട​തി​ചി​ല​വാ​യുമാണ് നൽകേണ്ടത്. 

വ​ല​ത് തു​ട​യി​ലെ പൊ​ള്ള​ലി​നു ചി​കി​ത്സ തേ​ടി​യാ​ണ് ദാ​ബ്ല ഫെ​ബ്രു​വ​രി 9-ന് ജ​യ്പു​ർ ഗോ​ൾ​ഡ​ണ്‍ ആ​ശു​പ​ത്രിയിൽ ചികിത്സയ്ക്കെത്തിയത്. ‍പരിക്ക് ​ഗുരുതരമായിരുന്നതിനാൽ‌ ഉടൻതന്നെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പായി രക്തം കയറ്റിയപ്പോൾ ഉണ്ടായ പിഴവ് ഇയാളുടെ ആരോ​ഗ്യനില കൂടുതൽ വഷളാക്കി.

ആരോ​ഗ്യനില ​ഗുരുതരമായിട്ടും ഡോ​ക്ട​ർ​മാ​ർ സ്ഥ​ല​ത്ത് എ​ത്തുകയോ വേണ്ട ചികിത്സ നൽകുകയോ ചെയ്തില്ലെന്ന് ഇയാളുടെ ബന്ധുക്കൾ ആപോപിച്ചു. ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും കേ​സ് പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ൻ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ആ​ശു​പ​ത്രി അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com