പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ നിങ്ങള്‍ കൊല്ലപ്പെടും; വിവാദമായി മുന്‍സിപ്പാലിറ്റി നടപടി

ഇത് വ്യക്തമാക്കിക്കൊണ്ട് റോഡ് അരികിലും മറ്റും ബാനറുകള്‍ പതിച്ചിരിക്കുകയാണ്
പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ നിങ്ങള്‍ കൊല്ലപ്പെടും; വിവാദമായി മുന്‍സിപ്പാലിറ്റി നടപടി

മീററ്റ്; രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പൊതുയിടങ്ങളിലെ മലമൂത്ര വിസര്‍ജനം. ഇത് ഇല്ലാതാക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കാതിരിക്കാന്‍ അറ്റകൈ പ്രയോഗിക്കാനുള്ള തയാറെടുപ്പിലാണ് ഉത്തര്‍പ്രദേശിലെ ബാഗ്പത് മുനിസിപ്പാലിറ്റി. അതിനായി കൊണ്ടുവന്നിരിക്കുന്ന നയം ആരെയും ഞെട്ടിക്കുന്നതാണ്. പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരെ വധശിക്ഷയ്ക്ക് വിധിക്കുമെന്നാണ് മുന്‍സിപ്പാലിറ്റിയുടെ പ്രഖ്യാപനം. ഇത് വ്യക്തമാക്കിക്കൊണ്ട് റോഡ് അരികിലും മറ്റും ബാനറുകള്‍ പതിച്ചിരിക്കുകയാണ് സ്ഥാപനം. 

പൊതുഇടങ്ങളില്‍ നിങ്ങള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയാണെങ്കില്‍ ഉടന്‍ നിങ്ങള്‍ കൊലചെയ്യപ്പെടും എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ബാനറുകളാണ് പതിച്ചിരിക്കുന്നത്. എന്നാല്‍ മരണ ശിക്ഷ വിധിച്ചതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയതോടെ ഇതില്‍ നിന്ന് പിന്നോട്ടുപോയിരിക്കുകയാണ് അധികാരികള്‍. ഡിസൈന്‍ ചെയ്തതിലെ പിഴവാണെന്നാണ് അവരുടെ വിശദീകരണം. 

തുടര്‍ന്ന് വിവാദ ബാനറുകള്‍ ചൊവ്വാഴ്ച വൈകീട്ടോടെ നീക്കം ചെയ്തു. 45 ഹോര്‍ഡിങ്‌സും ബനറുകളുമാണ് സ്ഥാപിച്ചിരുന്നത്. ഇതില്‍ ഒന്നിലാണ് വിവാദമായ ക്യാപഷനുള്ളത്. അത് ഡിസൈനറുടെ തെറ്റാണെന്നും അയാള്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്തായാലും മുന്‍സിപ്പാലിറ്റിയുടെ നടപടിയില്‍ ജനങ്ങള്‍ രോക്ഷാകുലരാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടത്തില്‍ നിന്ന് ഇത്തരത്തിലുള്ള നടപടിയുണ്ടാകാന്‍ പാടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. പൊതുയിടങ്ങളിലെ മലമൂത്ര വിസര്‍ജനത്തിനെതിരേയുംള്ള മുന്‍സിപ്പാലിറ്റിയുടെ നടപടി അംഗീകരിക്കുന്നുണ്ടെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് എല്ലാവരും എതിരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com