മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ റൊമീല ഥാപ്പര്‍ സുപ്രിം കോടതിയില്‍, ഹര്‍ജി ഉച്ചയ്ക്കു പരിഗണിക്കും

മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ റൊമീല ഥാപ്പര്‍ സുപ്രിം കോടതിയില്‍, ഹര്‍ജി ഉച്ചയ്ക്കു പരിഗണിക്കും
മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ റൊമീല ഥാപ്പര്‍ സുപ്രിം കോടതിയില്‍, ഹര്‍ജി ഉച്ചയ്ക്കു പരിഗണിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തെലുഗു കവി വരവര റാവു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ചരിത്രകാരി റൊമീല ഥാപ്പര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉച്ചയ്ക്ക് 3.45ന് പരിഗണിക്കും.

സീനിയര്‍ അഭിഭാഷക വൃന്ദ്ര ഗ്രോവര്‍ വഴിയാണ് റൊമീല ഥാപ്പര്‍ ഹര്‍ജി നല്‍കിയത്. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വരവര റാവു ഉള്‍പ്പെടെയുള്ളവരെ ഇന്നലെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദില്‍ ചിക്കാഡ്പളളി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്വന്തം വസതിയില്‍ നിന്നുമാണ് വരവര റാവുവിനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂണൈയിലെ ഭീമ കൊരഗാവ് ദളിത് സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യവ്യാപകമായി ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. വരവരറാവുവിനു പുറമേ അഭിഭാഷക സുധഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

2018 ജൂണിലാണ് തീവ്ര ഇടതുപക്ഷക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായുളള വിവരം ലഭിച്ചതെന്നാണ് മഹാരാഷ്ട്ര പൊലീസ് അവകാശപ്പെടുന്നത്.  ഭീമകൊരെഗാവ് സംഘര്‍ഷ കേസില്‍ മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉള്‍പടെ അഞ്ച് പേരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും മഹാരാഷ്ട്ര പൊലിസ് അവകാശപ്പെട്ടിരുന്നു. റോഡ്‌ഷോ വേളയില്‍ മോദിയെ വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് എന്ന് സംശയിക്കുന്നയാളില്‍ നിന്ന് പിടിച്ചെടുത്ത കത്തില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ പിടിച്ചെടുത്ത മൂന്ന് കത്തുകളില്‍ നിന്നുമാണ് വരവര റാവുവിന്റെ പേര് ഉയര്‍ന്നുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com