നോട്ട്നിരോധനം സർക്കാരിനു സംഭവിച്ച പിഴവല്ല; ഏറ്റവും വലിയ ആസൂത്രിതഅഴിമതിയായിരുന്നു: രാഹുൽ ​ഗാന്ധി

നോ​ട്ട് നി​രോ​ധ​നം ഏറ്റവും വലിയ അഴിമതിയായിരുന്നെന്ന് കോ​ൺ​ഗ്ര​സ്  അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.
നോട്ട്നിരോധനം സർക്കാരിനു സംഭവിച്ച പിഴവല്ല; ഏറ്റവും വലിയ ആസൂത്രിതഅഴിമതിയായിരുന്നു: രാഹുൽ ​ഗാന്ധി

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​നം ഏറ്റവും വലിയ അഴിമതിയായിരുന്നെന്ന് കോ​ൺ​ഗ്ര​സ്  അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഇത് വ​മ്പ​ൻ വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്കാ​ൻ പൗ​ര​ൻ​മാ​ർ​ക്ക് നേ​ർ​ക്കു ന​ട​ത്തി​യ ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​യി​രു​ന്നെ​ന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിന് സംഭവിച്ച പിഴവല്ലെന്നും വലിയ വ്യവസായികളെ സഹായിക്കാൻ ആസൂത​സ്റ്റിതമായി നടത്തിയ വലിയ അഴിമതിയായിരുന്നെന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. 

ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. 'ഈ ​പി​ഴ​വി​ന് നി​ങ്ങ​ൾ മാ​പ്പ് പ​റ​യ​ണം. മോ​ദി ക​രു​തി​കൂ​ട്ടി ന​ട​ത്തി​യ​താ​ണ് നോ​ട്ട് റ​ദ്ദാ​ക്ക​ൽ. ഇ​ത് സാ​ധാ​ര​ണ​ക്കാ​രെ ഇ​ല്ലാ​താ​ക്കി​'- രാ​ഹു​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ  പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ക്ഷ​ത​മാ​ണ് നോ​ട്ട് നി​രോ​ധ​നം വ​രു​ത്തി​യ​ത്. ഇ​തി​ന് പ്ര​ധാ​ന​മ​ന്ത്രി സാ​ധാര​ണ​ക്കാ​രോ​ട് ഉ​ത്ത​രം പ​റ​യ​ണം. സാ​ധാ​ര​ണ​ക്കാ​രു​ടെ  പോ​ക്ക​റ്റി​ൽ​നി​ന്നും പ​ണ​മെ​ല്ലാം എ​ടു​ത്ത് മോ​ദി ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രു​ടെ കീ​ശ​യി​ൽ നി​റ​ച്ചെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ മോ​ദി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ടു​ത്തു. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഡയറക്ടറാ​യ ഗു​ജ​റാ​ത്തി​ലെ  സ​ഹ​ക​ര​ണ ബാ​ങ്ക് നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ആ​ഴ്ച​യി​ൽ 700 കോ​ടി രൂ​പ​യാ​ണ് കൈ​മാ​റ്റം ചെ​യ്ത​ത്. ഇ​തൊ​രു പി​ഴ​വ​ല്ല. വ​ലി​യൊ​രു അ​ഴി​മ​തി​യാ​ണെ​ന്നും  രാ​ഹു​ൽ ആ​രോ​പി​ച്ചു. നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ല​ക്ഷ്യം വ്യ​ക്ത​മാ​ണ്.

പ​തി​ന​ഞ്ചോ ഇ​രു​പ​തോ ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​യി​രു​ന്നു ഇ​ത്. വ​ലി​യ  പ​ണ​ക്കാ​രും അ​ഴി​മ​തി​ക്കാ​രും അ​വ​രു​ടെ ക​ള്ള​പ്പ​ണം ഇ​തി​ലൂ​ടെ വെ​ളു​പ്പി​ച്ചു- രാ​ഹു​ൽ പ​റ​ഞ്ഞു. നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ 15,31,073 കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി നോ​ട്ടു​ക​ൾ തി​രി​കെ റി​സ​ർ​വ് ബാ​ങ്കി​ൽ എ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ  വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം.

റ​ദ്ദാ​ക്കി​യ ക​റ​ൻ​സി​യി​ൽ തി​രി​കെ​യെ​ത്താ​ത്ത​ത് 10,720 കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി മാ​ത്ര​മാ​ണെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​ആ​ർ ബി​ഐ) പു​റ​ത്തു​വി​ട്ട 2017-18 വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. 500 രൂ​പ​യു​ടെ​യും 1000 രൂ​പ​യു​ടെ​യും ക​റ​ൻ​സി​ക​ൾ റ​ദ്ദാ​ക്കു​ന്ന​താ​യി 2016 ന​വം​ബ​ർ  എ​ട്ടി​നു രാ​ത്രി എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com