വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റം; യാ​ത്ര​ക്കാ​രി വലിച്ചെറിഞ്ഞ പവർബാങ്ക് പൊട്ടിത്തെറിച്ച് സ്ഫോടനം

വിമാനത്താവളത്തിൽ സുരക്ഷാ ഉഴദ്യോ​ഗസ്ഥരുമായുണ്ടായ വാക്കേറ്റത്തിൽ യാ​ത്ര​ക്കാ​രി പവർബാങ്ക് വലിച്ചെറിഞ്ഞു.
വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റം; യാ​ത്ര​ക്കാ​രി വലിച്ചെറിഞ്ഞ പവർബാങ്ക് പൊട്ടിത്തെറിച്ച് സ്ഫോടനം

ന്യൂ​ഡ​ൽ​ഹി: വിമാനത്താവളത്തിൽ സുരക്ഷാ ഉഴദ്യോ​ഗസ്ഥരുമായുണ്ടായ വാക്കേറ്റത്തിൽ യാ​ത്ര​ക്കാ​രി പവർബാങ്ക് വലിച്ചെറിഞ്ഞു. വലിയ സ്ഫോടന ശബ്ദത്തോടു കൂടി പവർബാങ്ക് പൊട്ടിത്തെറിച്ചത് ആശങ്ക പരത്തി. ഡ​ൽ​ഹി ഇ​ന്ദി​രാ ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് സംഭവം. 

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ഡ​ൽ​ഹി ഡി​ഫ​ൻ​സ് കോ​ള​നി സ്വ​ദേ​ശി​നി‍​യാ​യ മാ​ള​വി​ക തി​വാ​രി​യെ (56) പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യും ചെ​യ്തു. ധ​ർ​മ​ശാ​ല​യി​ലേ​ക്കു​പോ​കു​ന്ന​തി​ന് ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ എ​ത്തി​യ മാ​ള​വി​ക തി​വാ​രി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യുന്നതോടെയാണ്ഞ്ഞു പ​സ്റ്റശ്നങ്ങൾക്ക് തുടക്കം.

പ​വ​ർ ബാ​ങ്ക് അ​ക​ത്തു ക​ട​ത്താ​നാ​കി​ല്ലെ​ന്ന്  സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ ഇ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തി. ഇ​തി​നി​ടെ മാ​ള​വി​ക രോ​ഷ​ത്തോ​ടെ  പ​വ​ർ ബാ​ങ്ക്  ഭി​ത്തി​യി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. നി​ല​ത്ത് വീ​ണ് പ​വ​ർ ബാ​ങ്ക് സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. ഉ​ട​ൻ ത​ന്നെ പൊലീ​സ് ഇ​വ​രെ അ​റ​സ്റ്റ്  ചെ​യ്തു. മാ​ള​വി​ക സീ​രി​യ​ൽ ന​ടി​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com