ബലാത്സംഗത്തിനരയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ല: യുവതി സ്വയം തീകൊളുത്തി മരിച്ചു

ബലാത്സംഗത്തിനരയായ യുവതിയുടെ പരാതിയില്‍ കേസെടുത്തില്ല: യുവതി ആത്മഹത്യ ചെയ്തു
ബലാത്സംഗത്തിനരയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ല: യുവതി സ്വയം തീകൊളുത്തി മരിച്ചു

ലഖ്‌നൗ: പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് ബലാല്‍സംഗത്തിന് ഇരയായ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പുരില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. 12 കാരനായ മകനെയും ചേര്‍ത്താണ് തീകൊളുത്തിയതെങ്കിലും മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 15 ശതമാനം പൊള്ളലേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

95 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഭര്‍ത്താവ് പുറത്ത് പോയ സമയത്തായിരുന്നു യുവതി തീകൊളുത്തിയത്. കഴിഞ്ഞ ആറ് മാസം മുമ്പാണ് ഇവരെ ഗ്രാമത്തിലെ മൂന്ന് പേര്‍ ബലാല്‍സംഗത്തിന് ഇരയാക്കിയത്. പുറത്ത് പറഞ്ഞാല്‍ കുഞ്ഞുങ്ങളെ കൊല്ലും എന്ന ഭീഷണി ഉള്ളതിനാല്‍ ഇവര്‍ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 

കഴിഞ്ഞ മാസമാണ് യുവതി പീഡന വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. ഉടന്‍ തന്നെ പൊലിസിന് പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് മുതിര്‍ന്നില്ല. മാത്രമല്ല പൊലിസ് ഇത് ഒതുക്കി തീര്‍ക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഒരു മാസത്തോളമായി കേസെടുക്കാന്‍ ഇവര്‍ പോലീസ് സ്‌റ്റേഷനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് യാതൊരു തരത്തിലും കേസ് പരിഗണിച്ചില്ല. യുവതിയുടെ ഭര്‍ത്താവ് പറയുന്നു.
 
ഈ മൂന്ന് പേര്‍ യുവതിയെ ആഗസ്റ്റ് 18 ന് വീണ്ടും ബലാല്‍സംഗം ചെയ്തതായി യുവതി മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. കേസെടുക്കാന്‍ വിസമ്മതിച്ച മൂന്ന് പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

യുവതിയുടെ മരണമൊഴിയെടുത്തിട്ടുണ്ട് ഇതിനനുസരിച്ച് കേസ് മുന്നോട്ട് കൊണ്ടു പോകും. ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ടെന്ന് ഷാജഹാന്‍പുര്‍ പോലീസ് ജില്ലാ  പോലീസ് മേധാവി ശിവസിമ്പി ചന്നപ്പ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com