രാഹുലിന്റെ വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റിന്റെ വീഴ്ച; വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാഹുലിന്റെ വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റിന്റെ വീഴ്ച; വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് 
രാഹുലിന്റെ വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റിന്റെ വീഴ്ച; വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനം കഴിഞ്ഞ ഏപ്രിലില്‍ കര്‍ണാടകത്തില്‍വച്ച് അപകടത്തിന്റെ  വക്കിലെത്തിയ സംഭവത്തിന് പിന്നില്‍ പൈലറ്റുമാരുടെ വീഴ്ച്ചയെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). രാഹുല്‍ സഞ്ചരിച്ച ഫാല്‍ക്കണ്‍ 2000 വിമാനത്തിന് സാങ്കേതിക തകരാറൊന്നും ഉണ്ടായിരുന്നില്ല. വിമാനം പ്രവര്‍ത്തിക്കുന്നതിനുള്ള പരിചയക്കുറവാണ് അപകടത്തിന് ഇടയായതെന്നും സംഭവം അന്വേഷിച്ച് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തന രഹിതമായശേഷം 15 സെക്കന്റ് കഴിഞ്ഞാണ് ജീവനക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോക്ക് പെറ്റില്‍ ചുവന്ന വെളിച്ചമോ ഓ!ഡിയോ മുന്നറിയിപ്പോ പ്രത്യക്ഷപ്പെടുമ്പോള്‍ സെക്കന്റുകള്‍ക്കകം നടപടി സ്വീകരിക്കുകയാണെങ്കില്‍ ഏത് തരത്തിലുള്ള അപകടവും ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ വിമാനം അപകടത്തില്‍ പെടുകയാണെന്ന് അറിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാന്‍ വൈകിയെന്നും, വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള ജീവനക്കാരുടെ പരിചയക്കുറവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഏപ്രില്‍ 26 ന് ഡല്‍ഹിയില്‍ നിന്ന് കര്‍ണാടകയിലെ ഹുബാലി സഞ്ചരിച്ച പത്ത് സീറ്റുള്ള വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.  വിമാനം ശക്തിയായി മുന്നോട്ട് പായുകയും ഒരുവശത്തേക്ക് ചരിയുകയും പെട്ടെന്ന് താഴേക്ക് പതിക്കുകയും ചെയ്തിരുന്നു. രാഹുലിന് പുറമെ മറ്റ് നാലുപേരും രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനും എന്‍ജിനിയറുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

അനുയോജ്യമായ കാലാവസ്ഥയായിട്ടും അപകടത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്  അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണ സമിതി രൂപവത്കരിച്ചു. രാഹുലിനൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കൗശല്‍ വിദ്യാര്‍ഥിയാണ് പൊലീസിന് പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com