വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കില്ലെന്ന് സുപ്രിംകോടതി ; ഹര്‍ജി തള്ളി

വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കില്ലെന്ന് സുപ്രിംകോടതി ; ഹര്‍ജി തള്ളി

കേരളത്തെ പുനര്‍നിര്‍മ്മിക്കണമെങ്കില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ വഴിയില്ലെന്നും ഇതിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി

ന്യൂഡല്‍ഹി:  പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിനായി വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കില്ലെന്ന് സുപ്രിംകോടതി. ഇത്തരം ഹര്‍ജികള്‍ ബാലിശമാണെന്നും കോടതി വ്യക്തമാക്കി.
 
കേരളത്തെ പുനര്‍നിര്‍മ്മിക്കണമെങ്കില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ വഴിയില്ലെന്നും ഇതിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ആര്‍ട്ടിക്കിള്‍ 142 ഉപയോഗിച്ച് കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ഭരണഘടനവഴി അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിദേശരാജ്യങ്ങളില്‍ ധാരാളം മലയാളികളുണ്ട്. പ്രവാസികളുള്ള രാജ്യങ്ങളുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ അവര്‍ നല്‍കുന്ന സംഭാവനകളോടുള്ള ആദരം കൊണ്ടാണ് യുഎഇ പോലുള്ള രാജ്യങ്ങള്‍ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com