ഹിമാലയൻ മേഖലയിൽ വൻ ഭൂകമ്പ സാധ്യത; 8.5 തീവ്രത രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
By സമകാലികമലയാളം ഡെസ്ക് | Published: 01st December 2018 06:54 AM |
Last Updated: 01st December 2018 06:54 AM | A+A A- |
ബംഗലൂരു: ഹിമാലയൻ മേഖലയിൽ 8.5 തീവ്രതയുളള വൻ ഭൂകമ്പമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബംഗലുരൂ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റഫിക് റിസർച്ചാണ് മുന്നറിയിപ്പ് നൽകുന്നത്.
ഉത്തരാഖണ്ഡ് മുതൽ നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗം വരെയുളള മധ്യ ഹിമാലയൻ മേഖലയിൽ ഭാവിയിൽ ഏതു സമയത്തും ഭൂചലനമുണ്ടാകാൻ സാധ്യത ഏറെയാണെന്ന് സ്ഥാപനത്തിന്റെ ജിയോളജിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പി രാജേന്ദ്രന്റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. 600-700 വർഷമായി ഇത് ശാന്തമേഖലയാണെന്നും ഇക്കാലമത്രയും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സമ്മർദം ഭൂകമ്പത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നുമാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
ഇത് മൂന്നാം തവണയാണ് ഹിമാലയ മേഖലയിൽ അതിതീവ്ര ഭൂചലനമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നത്. 2015-ൽ നേപ്പാളിലുണ്ടായ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 9000 പേർ മരിച്ചതായാണു കണക്ക്. ഉത്തരാഖണ്ഡിൽ പലപ്പോഴായി ചെറു ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്.