ഞങ്ങള്‍ പറയുന്നതുവരെ ഇനി കല്യാണം കഴിച്ചുപോകരുത്!; ഉത്തര്‍പ്രദേശില്‍ വിവാഹങ്ങള്‍ക്കും വിലക്ക്

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ വിവാഹങ്ങള്‍ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
ഞങ്ങള്‍ പറയുന്നതുവരെ ഇനി കല്യാണം കഴിച്ചുപോകരുത്!; ഉത്തര്‍പ്രദേശില്‍ വിവാഹങ്ങള്‍ക്കും വിലക്ക്


 
പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ വിവാഹങ്ങള്‍ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മഹാകുഭമേള നടക്കുന്നത് കണക്കിലെടുത്താണ് വിവാഹങ്ങള്‍ വിലക്കാന്‍ സര്‍ക്കാര്‍ തീരൂമാനിച്ചിരിക്കുന്നത്. 

കുംഭമേളയ്ക്ക് എത്തുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യങ്ങള്‍ കുറയും എന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും കാറ്ററിങ് സര്‍വീസുകള്‍ക്കും മുന്‍കൂട്ടി പണം നല്‍കി ബുക്ക് ചെയ്തവര്‍ ഇതോടെ വെട്ടിലായി. 

കുംഭസ്‌നാനം ആരംഭിക്കുന്നതിന്റെ തലേദിവസം മുതല്‍ സമാപിക്കുന്നതുവരെയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ ഭരണകൂടത്തിന് കൈമാറി. ഇതനുസരിച്ച് ജില്ലാ ഭരണകൂടം എല്ലാ ഓഡിറ്റോറിയങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുംവിലക്ക് സംബന്ധിച്ച നിര്‍ദേശം നല്‍കി. 

നേരത്തെ, കാന്‍പൂരിലെ എല്ലാ തുകല്‍പ്പണിശാലകളും ഡിസംബര്‍ 15മുതല്‍ മാര്‍ച്ച് 15വരെ പൂട്ടണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കുഭമേളയ്ക്കായി ഗംഗ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com