തിരിച്ചു വരാത്തത് ആള്‍ക്കൂട്ട മര്‍ദ്ദനവും രാവണനുമായി താരതമ്യപ്പെടുത്തലും പേടിച്ച്; വിചിത്ര വാദവുമായി നീരവ് മോദി

രാവണനുമായി താരതമ്യം ചെയ്യുന്നത്, ആള്‍ക്കൂട്ട ആക്രമണം എന്നിവ ഭയന്നാണ് ഇന്ത്യയിലേക്ക് വരാന്‍ നീരവ് മോദി മടിക്കുന്നത്
തിരിച്ചു വരാത്തത് ആള്‍ക്കൂട്ട മര്‍ദ്ദനവും രാവണനുമായി താരതമ്യപ്പെടുത്തലും പേടിച്ച്; വിചിത്ര വാദവുമായി നീരവ് മോദി

മുംബൈ: ആള്‍കൂട്ട ആക്രമണം ഭയന്നാണ് കുപ്രസിദ്ധ വജ്ര വ്യാപാരിയായ നീരവ് മോദി ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാവാത്തത് എന്ന് അഭിഭാഷകന്‍. മുംബൈയിലെ പ്രത്യോക കോടതിയിലാണ് വിചിത്ര വാദം നീരവ് മോദിയുടെ അഭിഭാഷകന്‍ ഉന്നയിച്ചത്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു നീരവ് മോദി. രാവണനുമായി താരതമ്യം ചെയ്യുന്നത്, ആള്‍ക്കൂട്ട ആക്രമണം എന്നിവ ഭയന്നാണ് ഇന്ത്യയിലേക്ക് വരാന്‍ നീരവ് മോദി മടിക്കുന്നത് എന്ന വാദം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍ തള്ളി. 

സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ നീരവ് മോദിക്ക് പൊലീസില്‍ പരാതിപ്പെടാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണം എന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കവെയായിരുന്നു സംഭവം. നിരന്തരം സമന്‍സും  മെയിലുകളും അയച്ചിട്ടും അന്വേഷണവുമായി നീരവ് മോദി സഹകരിക്കുന്നില്ലെന്ന് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്നാല്‍ തന്റെ സമ്പത്തിനെ കുറിച്ചുള്ള രേഖകള്‍ തന്റെ പക്കല്‍ ഇല്ലെന്നാണ് അഭിഭാഷകന്‍ മുഖേന നീരവ് മോദി കോടതിയെ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com