ദൈവം ബുദ്ധി നല്‍കിയാലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ജോക്കറാണ്; കോണ്‍ഗ്രസിന് ചൂടന്‍ മറുപടിയുമായി കെസിആര്‍; തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് അങ്കം കൊഴുക്കുന്നു

തെരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചു മറിയുന്ന തെലങ്കാനയല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും ടിആര്‍എസ് മേധാവിയുമായ കെ. ചന്ദ്രശേഖര്‍ റാവു
ദൈവം ബുദ്ധി നല്‍കിയാലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ജോക്കറാണ്; കോണ്‍ഗ്രസിന് ചൂടന്‍ മറുപടിയുമായി കെസിആര്‍; തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് അങ്കം കൊഴുക്കുന്നു

തെരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചു മറിയുന്ന തെലങ്കാനയല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും ടിആര്‍എസ് മേധാവിയുമായ കെ. ചന്ദ്രശേഖര്‍ റാവു രംഗത്ത്. രാഹുല്‍ ഗാന്ധി ഒരു ജോക്കറെപ്പോലെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ജലസേചന പദ്ധതികള്‍ കമ്മീഷന് വേണ്ടി വീണ്ടും രൂപകല്‍പന ചെയ്തുവെന്ന രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ദൈവം ബുദ്ധി നല്‍കിയാലും ഇല്ലെങ്കിലും ഒരു ജോക്കറെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ധൈര്യമുണ്ടെങ്കില്‍ രുദ്രമകോട്ടയിലേക്ക് നമുക്ക് പോകാം, അവിടെ നിങ്ങളുടെ അച്ഛന്‍ രാജീവ് ഗാന്ധിയുടെ പേരിലുള്ള രാജീവ് സാഗറും ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ഇന്ദിരാ സാഗറും കാണാം...ഞാന്‍ നിങ്ങളെയവിടെ കൊണ്ടുപോകാം, അര്‍ത്ഥമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്-അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടേതില്‍ നിന്ന വ്യത്യസ്തമായി തന്റെ ജീവിതം ഒരു പോരാട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ആവശ്യമായ പ്രോജക്ടുകള്‍ ഞങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഞങ്ങള്‍ക്ക് കമ്മീഷനുകള്‍ ആവശ്യമുണ്ടോ? നിങ്ങള്‍ക്ക് കമ്മീഷന്‍ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ തരാം. ആര്‍ക്ക് വേണം കമ്മീഷന്‍? ഞങ്ങളുടെ ജീവിതം നിങ്ങളുടെ പോലെ കമ്മീഷന്‍ വാങ്ങാനുള്ളതല്ല,ഞങ്ങളുടേത് പോരാട്ടത്തിന്റേതാണ്...-അദ്ദേഹം പറഞ്ഞു. 

തെലങ്കാനയുടെ വികസനത്തിന്റെ പേര് പറഞ്ഞ് കെസിആറും കുടുംബവും കോടിശ്വരരായി എന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ആരോപിച്ചിരുന്നു. 
തങ്ങളുടെ ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് കെഎസിആര്‍ സര്‍ക്കാര്‍ ചെയ്യുന്നത്. കടുംബത്തിന് വേണ്ടി കമ്മീഷന്‍ വാങ്ങുകയാണ് കെഎസിആര്‍ പ്രധാനമായും ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com