ഹിമാലയൻ മേഖലയിൽ വൻ ഭൂകമ്പ സാധ്യത; 8.5 തീവ്രത രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് 

ഹി​മാ​ല​യൻ മേ​ഖ​ല​യി​ൽ 8.5 തീവ്രതയുളള വൻ ഭൂകമ്പമുണ്ടാകുമെന്ന് മുന്നറിയിപ്പ്.  
ഹിമാലയൻ മേഖലയിൽ വൻ ഭൂകമ്പ സാധ്യത; 8.5 തീവ്രത രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് 

ബം​ഗലൂരു: ഹി​മാ​ല​യൻ മേ​ഖ​ല​യി​ൽ 8.5 തീവ്രതയുളള വൻ ഭൂകമ്പമുണ്ടാകുമെന്ന് മുന്നറിയിപ്പ്.  ബം​ഗ​ലുരൂ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ​യ​ന്‍റ​ഫി​ക് റി​സ​ർ​ച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. 

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ത​ൽ നേ​പ്പാ​ളി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗം വ​രെ​യു​ള​ള മ​ധ്യ ഹി​മാ​ല​യൻ മേ​ഖ​ല​യി​ൽ ഭാ​വി​യി​ൽ ഏ​തു സ​മ​യ​ത്തും ഭൂ​ച​ല​ന​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏറെയാണെന്ന് സ്ഥാപനത്തിന്റെ ജിയോളജിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പി രാജേന്ദ്രന്റെ ​ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.  600-700 വ​ർ​ഷ​മാ​യി ഇ​ത് ശാ​ന്ത​മേ​ഖ​ല​യാ​ണെ​ന്നും ഇ​ക്കാ​ല​മ​ത്ര​യും സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സ​മ്മ​ർ​ദം ഭൂകമ്പത്തിന്റെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നു​മാ​ണ് പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കുന്ന​ത്. 

 ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഹി​മാ​ല​യ മേ​ഖ​ല​യി​ൽ അ​തി​തീ​വ്ര ഭൂ​ച​ല​ന​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത്. 2015-ൽ ​നേ​പ്പാ​ളി​ലു​ണ്ടാ​യ 8.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂകമ്പത്തിൽ 9000 പേ​ർ മ​രി​ച്ച​താ​യാ​ണു ക​ണ​ക്ക്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ​ല​പ്പോ​ഴാ​യി ചെ​റു ഭൂ​ച​ല​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com