ഭാര്യ വഴക്കിട്ട് പോയി ; പ്രതികാരമായി മൂന്നുവയസ്സുള്ള മകളെ പിതാവ് ക്രൂരമായി ബലാല്‍സംഗം ചെയ്തു; കുട്ടിയുടെ നില ഗുരുതരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2018 08:22 AM |
Last Updated: 02nd December 2018 08:22 AM | A+A A- |

ന്യൂഡല്‍ഹി : ഭാര്യ വീട്ടില്‍ നിന്നു വഴക്കിട്ടു പോയതിന്റെ പ്രതികാരമായി മകളെ പിതാവ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. ന്യൂഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെതുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്ന ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ജ് സ്വദേശിയായ യുവാവ് ഇക്കഴിഞ്ഞ 28നാണു മൂന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ഭര്‍ത്താവിനോട് വഴക്കിട്ടു ഭാര്യ ഒരു വയസ്സുള്ള മകളെയുംകൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഇയാള്‍ മദ്യപിക്കാനായി പുറത്തുപോയി. തിരികെ വന്നപ്പോഴാണ് ഭാര്യ മകളെയും കൂട്ടി പോയതായി അറിഞ്ഞത്. തുടര്‍ന്ന് മൂന്നു വയസ്സുള്ള മൂത്ത മകളം ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീടുവിട്ടു പോയി. പിറ്റേന്നു രാവിലെ പത്തുമണിയോടെ വീട്ടില്‍ തിരികെയെത്തിയ ഭാര്യയാണ് മകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കിടക്കയില്‍ നിറയെ രക്തമായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
സമീപത്തെ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു പരിശോധനയില്‍ തെളിഞ്ഞു. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലേക്കു മാറ്റി. ഒളിവിലായ പിതാവിനെ ഇന്നലെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ പോക്‌സോ ആക്ട് ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.