മൈഗ്രേയ്ന്‍ ചികിത്സ ഫലിച്ചില്ല; യുവ ഡോക്റ്റര്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി

ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ഗോവിന്ദ് സ്വയം വിഷം കുത്തിവെച്ച് മരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു
മൈഗ്രേയ്ന്‍ ചികിത്സ ഫലിച്ചില്ല; യുവ ഡോക്റ്റര്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി

ബാംഗളൂര്‍; അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി യുവ ഡോക്റ്റര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരും കടുത്ത മൈഗ്രേന്‍ അനുഭവിച്ചിരുന്നതെന്നും ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതിന്റെ നിരാശയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ബാംഗ്ലൂര്‍ സ്വദേശിയായ ഗോവിന്ദ് പ്രകാശാണ് അമ്മ മൂകാംബികയേയും സഹോദരി ശ്യാമളയേയും വിഷം കുത്തിവെച്ച് കൊന്നത്. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ഗോവിന്ദ് സ്വയം വിഷം കുത്തിവെച്ച് മരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ആത്മഹത്യാ കുറിപ്പില്‍ നിന്നാണ് സംഭവം പൊലീസ് അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com