അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് ചെന്നിത്തലക്ക് അറിയില്ല: കടകംപള്ളി

നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് ചെന്നിത്തലക്ക് അറിയില്ല: കടകംപള്ളി

തിരുവനന്തപുരം: നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ മറയാക്കി നിയമസഭയില്‍നിന്ന് ഒളിച്ചോടുകയാണു പ്രതിപക്ഷം. നിയമസഭാ സമ്മേളനത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ പോലും പ്രതിപക്ഷത്തിനാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത ചെന്നിത്തല നയിക്കുന്ന കൂട്ടത്തില്‍നിന്നു കൂടുതലെന്തു പ്രതീക്ഷിക്കാന്‍? ബിജെപി സമരത്തിനുള്ള ഐക്യദാര്‍ഢ്യപ്രകടനമാണ് നിയമസഭയില്‍ പ്രതിപക്ഷം നടത്തിയതെന്നതു പകല്‍ പോലെ വ്യക്തമാണെന്നും ഫേസ്ബുക്കില്‍ കടകംപള്ളി ആരോപിച്ചു.

കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പില്‍നിന്ന്

നാടകം ഇന്നും തുടര്‍ന്നു. ഇതു നാലാം ദിവസമാണു തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയില്‍നിന്ന് ഒളിച്ചോടുകയാണു പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത്മാര്‍ത്ഥതയുമില്ലെന്നു തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com