'നോട്ട് നിരോധനം കള്ളപ്പണം കുറച്ചില്ല, നിരോധനത്തിന് ശേഷം പിടിച്ചെടുത്തത് മുന്‍പത്തേക്കാള്‍ അധികം കള്ളപ്പണം'; തുറന്നു പറഞ്ഞ് ഒ.പി റാവത്ത്

നോട്ട് നിരോധനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍പത്തേക്കാള്‍ അധികമായി കള്ളപ്പണമാണ് ഞങ്ങള്‍ പിടിച്ചെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി
'നോട്ട് നിരോധനം കള്ളപ്പണം കുറച്ചില്ല, നിരോധനത്തിന് ശേഷം പിടിച്ചെടുത്തത് മുന്‍പത്തേക്കാള്‍ അധികം കള്ളപ്പണം'; തുറന്നു പറഞ്ഞ് ഒ.പി റാവത്ത്

ന്യൂഡല്‍ഹി; കള്ളപ്പണം ഇല്ലാതാക്കും എന്ന പ്രഖ്യാപനത്തോടെ നടത്തിയ നോട്ട് നിരോധനം ലക്ഷ്യപ്രാപ്തിയില്‍ എത്തിയില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഒ.പി. റാവത്ത്. നോട്ട് നിരോധനം ഒരുതരത്തിലും കള്ളപ്പണം ഇല്ലാതാക്കാന്‍ സഹായിച്ചിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍പത്തേക്കാള്‍ അധികമായി കള്ളപ്പണമാണ് ഞങ്ങള്‍ പിടിച്ചെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റാവത്ത് നോട്ട് നിരോധനത്തെക്കുറിച്ച് വ്യക്തമാക്കിയത്. 

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ റെക്കോര്‍ഡ് തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. 200 കോടിയലധികം ഇതുവരെ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം മെഷീനിലൂടെ വോട്ടെടുപ്പില്‍ തിരിമറി നടത്തുന്നുണ്ടെന്ന ആരോപണം അദ്ദേഹം തള്ളി. 

ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാത്തത് കൊണ്ടുതന്നെ വോട്ടിങ് മെഷീനുകള്‍ ഒരു തരത്തിലും ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് റാവത്ത് പറയുന്നത്. 99 ശതമാനം രാഷ്ട്രീയ പാര്‍ട്ടികളും ഇവിഎമ്മിനെ പിന്തുണക്കുന്നുണ്ട്. ആര്‍ക്കും പരിശോധനകള്‍ നടത്താന്‍ കമ്മീഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റവത്ത് പടിയിറങ്ങിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ സ്ഥാനമേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com