'ബിജെപി വിജയിച്ചാല്‍ ഹൈദരാബാദിന്റെ പേരുമാറ്റും'; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി യോഗി ആദിത്യനാഥ്

ബിജെപിയെ വിജയിപ്പിച്ചാല്‍ യുപിയില്‍ ചെയ്യുന്നതുപോലെ തെലങ്കാനയിലും പ്രമുഖ നഗരങ്ങളുടെ പേര് മാറ്റിത്തരാം എന്നാണ് ആദിത്യനാഥിന്റെ ഓഫര്‍
'ബിജെപി വിജയിച്ചാല്‍ ഹൈദരാബാദിന്റെ പേരുമാറ്റും'; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി യോഗി ആദിത്യനാഥ്

ഹൈദരാബാദ്: ഉത്തര്‍പ്രദേശിന് പിന്നാലെ തെലങ്കാനയിലെ നഗരങ്ങളുടേയും പേരുമാറ്റാന്‍ യോഗി ആദിത്യനാഥ്. തെലുങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റും എന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് യോഗി ആദിത്യനാഥ് ഹിന്ദുത്വ അജണ്ട പുറത്തെടുത്ത്. 

ബിജെപിയെ വിജയിപ്പിച്ചാല്‍ യുപിയില്‍ ചെയ്യുന്നതുപോലെ തെലങ്കാനയിലും പ്രമുഖ നഗരങ്ങളുടെ പേര് മാറ്റിത്തരാം എന്നാണ് ആദിത്യനാഥിന്റെ ഓഫര്‍. ഇന്ത്യയിലെ പ്രമുഖ നഗരമായ ഹൈദരാബാദിനെയാണ് അദ്ദേഹം ഇതിനായി തെരഞ്ഞെടുത്തത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഹൈദരാബാദ് ഭാഗ്യനഗര്‍ ആയി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഹൈദരാബാദിന് പങ്കുണ്ടെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു. ഇത് മാറണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്നാണ് അദ്ദേഹം പറയുന്നത്. 

ഉത്തര്‍പ്രദേശില്‍ അധികാരം കിട്ടിയതുമുതല്‍ പ്രമുഖ നഗരങ്ങളെയെല്ലാം ഹിന്ദുവല്‍ക്കരിക്കുന്ന തിരക്കിലാണ് യോഗി ആദിത്യനാഥ്. ഇത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ പേരുമാറ്റല്‍ പൊടിപൊടിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com