ബിജെപിയുടെ വരുമാനം 1000 കോടിയില്‍ അധികം; സിപിഎമ്മിന്റേത് 104 കോടി; വരുമാനം വര്‍ധിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

സിപിഐയാണ് ഏറ്റവും ദരിദ്രമായ പാര്‍ട്ടി. 1.5 കോടിരൂപമാത്രമാണ് ഇവരുടെ വരുമാനം
ബിജെപിയുടെ വരുമാനം 1000 കോടിയില്‍ അധികം; സിപിഎമ്മിന്റേത് 104 കോടി; വരുമാനം വര്‍ധിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി; രാജ്യം ഭരിക്കുന്ന ബിജെപിയുടെ വരുമാനത്തില്‍ വലിയ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പാര്‍ട്ടിയുടെ വരുമാനം 1000 കോടിയിലധികം രൂപയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി എന്ന സ്ഥാനം കൂടുതല്‍ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ബിജെപി സമര്‍പ്പിച്ച വാര്‍ഷിക കണക്കിലാണ് ഈ വിവരമുള്ളത്. കോണ്‍ഗ്രസും എന്‍സിപിയും ഇതുവരെ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല.

റിട്ടേണ്‍ സമര്‍പ്പിച്ച മറ്റ് നാല് ദേശിയപാര്‍ട്ടികളുടെ വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. മായാവതിയുടെ ബിഎസ്പിയുടെ വരുമാനം 681 കോടിരൂപയില്‍നിന്ന് 717 കോടിയായി ഉയര്‍ന്നു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 262 കോടിയില്‍നിന്ന് 291 കോടിരൂപയായും വരുമാനം ഉയര്‍ത്തി. രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വരുമാനവും വര്‍ധിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ വരുമാനം 104 കോടിയാണ്. ബിജെപിയുടെ ആകെ വരുമാനത്തിന്റെ പത്തുശതമാനം മാത്രമാണിത്. സിപിഐയാണ് ഏറ്റവും ദരിദ്രമായ പാര്‍ട്ടി. 1.5 കോടിരൂപമാത്രമാണ് ഇവരുടെ വരുമാനം. 

ആകെയുള്ള 222 കോടി രൂപയുടെ തിരഞ്ഞെടുപ്പുബോണ്ടുകളില്‍ 95 ശതമാനവും ബിജെപിക്കാണ്. പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാട് മുഴുവന്‍ സുതാര്യമാക്കാന്‍ ശ്രമിച്ചതിനാലാണ് കൂടുതല്‍ വരുമാനം രേഖപ്പെടുത്താന്‍ കാരണമായത് എന്നാണ് ബിജെപി വക്താവ് ഗോപാല്‍ അഗര്‍വാള്‍ പറഞ്ഞു. മറ്റുപാര്‍ട്ടികള്‍ വരുമാനം കള്ളപ്പണമായാണ് സൂക്ഷിച്ചിട്ടുള്ളതെന്നും അഗര്‍വാള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com