ഉത്തര്‍പ്രദേശിലെ പശു കലാപം: കൊല്ലപ്പെട്ടത് അഖ്‌ലാഖ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍,വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ൽ ഗോ​ര​ക്ഷാ അ​ക്ര​മി​ക​ളു​ടെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച അഖ്‌ലാഖ് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ.
ഉത്തര്‍പ്രദേശിലെ പശു കലാപം: കൊല്ലപ്പെട്ടത് അഖ്‌ലാഖ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍,വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ബു​ല​ന്ദ്ഷ​ഹ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ൽ ഗോ​ര​ക്ഷാ അ​ക്ര​മി​ക​ളു​ടെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച അഖ്‌ലാഖ് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ. ബു​ല​ന്ദ്ഷ​ഹ​റി​ൽ കൊ​ല്ല​പ്പെ​ട്ട സു​ബോ​ധ് കു​മാ​ർ സിം​ഗ് 2015 സെ​പ്റ്റം​ബ​ർ 28 മു​ത​ൽ അ​തേ​വ​ർ​ഷം ന​വം​ബ​ർ ഒമ്പതു​വ​രെ കേ​സ് അ​ന്വേ​ഷി​ച്ചു. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ കു​റ്റ​പ​ത്രം ന​ൽ​കു​മ്പോൾ സു​ബോ​ധ് അ​ന്വേ​ഷ​ണ ചു​മ​ത​ല കൈ​മാ​റി​യി​രു​ന്നു. ഇ​ക്കാ​ര്യം യു​പി ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി ആ​ന​ന്ദ് കു​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

ബു​ല​ന്ദ്ഷ​ഹ​റി​ൽ 25 പ​ശു​ക്ക​ളു​ടെ ശ​വം ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കും സു​ബോ​ധി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്കും ന​യി​ച്ച​ത്. ആ​ക്ര​മ​ണം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പൊ​ലീ​സി​നു നേ​രെ ജ​ന​ക്കൂ​ട്ടം ന​ട​ത്തി​യ ക​ല്ലേ​റി​ലാ​ണ് സു​ബോ​ധ് കു​മാ​ർ സിം​ഗ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ സു​ബോ​ധി​നു നേ​രെ ജ​ന​ക്കൂ​ട്ടം വെ​ടി​യു​തി​ർ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.  സു​ബോ​ധി​ന്‍റെ മ​ര​ണ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും പോ​സ്റ്റ്മോ​ർ​ട്ട​വും ന​ട​ത്തു​മെ​ന്ന് മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. 

വീ​ഡി​യോ​യി​ൽ കാ​ണു​ന്ന ആ​ളെ തി​രി​ച്ച​റി​യാ​ൻ പൊലീ​സ് ശ്ര​മി​ക്കു​ക​യാ​ണ്. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് സു​ബോ​ധി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മേ​ഖ​ല​യി​ൽ അ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ വ​ന​മേ​ഖ​ല​യി​ൽ പ​ശു​ക്ക​ളു​ടെ ജ​ഡാ​വ​ശി​ഷ്ടം ത​ള്ളി​യ​താ​യി​രു​ന്നു കാ​ര​ണം. ഉ​ട​ൻ​ത​ന്നെ തീവ്ര ഹിന്ദു സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി ഒ​രു സ​മു​ദാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ആ​രോ​പി​ച്ചു റോ​ഡ് ത​ട​ഞ്ഞു. ഇ​ത് തു​റ​ന്നു​ന​ൽ​കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് പൊ​ലീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.  വ​ൻപൊ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നെ​ങ്കി​ലും സ്ഥി​തി​ഗ​തി​ക​ളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ​ചിംഗ്രാ​വ​തി പൊലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്രാ​ക്ട​റു​ക​ൾ അ​ക്ര​മി​ക​ൾ കൈ​ക്ക​ലാ​ക്കി. പൊലീ​സ് പോ​സ്റ്റ് തീ​വ​ച്ചു. മോ​ട്ടോ​ർ ബൈ​ക്കു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ലാ​പ​ക്കാ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. ഇ​തി​നി​ടെ​യാ​ണ് സു​ബോ​ധ് സിം​ഗ് കൊ​ല്ല​പ്പെ​ടു​ന്ന​ത്.

 2015 സെ​പ്റ്റം​ബ​ർ 28-നാ​ണ് യു​പി​യി​ലെ ദാ​ദ്രി​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മു​ഹ​മ്മ​ദ് അഖ്‌ലാക് (52) കൊ​ല്ല​പ്പെ​ടു​ന്ന​ത്. പ​ശു​വി​നെ കൊ​ന്ന് ഇ​റ​ച്ചി സൂ​ക്ഷി​ച്ചു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. 19 പേ​രാ​യി​രു​ന്നു കേ​സി​ലെ ആ​രോ​പി​ത​ർ. എ​ങ്കി​ലും 15 പേ​രെ പ്ര​തി​ചേ​ർ​ത്താ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഈ 15 ​പേ​ർ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ൻ​ടി​പി​സി​യി​ൽ ക​രാ​ർ ജോ​ലി​ ന​ൽ​കി. കേ​സി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. അ​ഖ് ലാ​ക്കി​ന്‍റെ കൊ​ല​പാ​ത​ക​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യി​ൽ ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com