പൊലീസ് ഉദ്യോ​ഗസ്ഥന്റെ വധം : മൂന്നുപേർ അറസ്റ്റിൽ ; നാലുപേർ കസ്റ്റഡിയിൽ ; പ്രത്യേക സംഘം അന്വേഷിക്കും

കലാപത്തിനിടെ സുബോധ് കുമാർ ഒറ്റപ്പെട്ടുപോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും മീററ്റ് എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു
പൊലീസ് ഉദ്യോ​ഗസ്ഥന്റെ വധം : മൂന്നുപേർ അറസ്റ്റിൽ ; നാലുപേർ കസ്റ്റഡിയിൽ ; പ്രത്യേക സംഘം അന്വേഷിക്കും

ലക്നൗ :​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്​​ശ​ഹ​റി​ൽ ഗോ​വ​ധം ആ​രോ​പി​ച്ച്​ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ക​ലാ​പ​ത്തി​നി​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ സു​ബോ​ധ്​​കു​മാ​ർ സിങ് കൊ​ല്ല​പ്പെ​ട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. നാലുപേർ കസ്റ്റഡിയിലുള്ളതായും, ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കലാപത്തിനിടെ സുബോധ് കുമാർ ഒറ്റപ്പെട്ടുപോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും മീററ്റ് എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. 

ബു​ല​ന്ദ്ഷ​ഹ​റി​ൽ 25 പ​ശു​ക്ക​ളു​ടെ ശ​വം ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കും സു​ബോ​ധി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്കും ന​യി​ച്ച​ത്. തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ സംഘപരിവാർ പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ പൊ​ലീ​സി​നു​നേ​രെ ക​ല്ലെ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വ്യാ​പ​ക​മാ​യി തീ​വെ​ക്കു​ക​യു​മാ​യി​രു​ന്നു​. പൊ​​​ലീ​​​സ്​ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വെ​​​പ്പി​​​ൽ ഒ​​​രു ബി.​​​ജെ.​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​ൻ കൊ​​​ല്ല​​​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സു​​​മി​​​ത്(20) ആ​​​ണ്​ വെ​ടി​യേ​റ്റ്​ മരിച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ

ആ​ക്ര​മ​ണം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പൊ​ലീ​സി​നു നേ​രെ ജ​ന​ക്കൂ​ട്ടം ന​ട​ത്തി​യ ക​ല്ലേ​റി​ലാ​ണ് സു​ബോ​ധ് കു​മാ​ർ സിം​ഗ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ വെടിയേറ്റാണ് സുബോധ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സു​ബോ​ധി​നു നേ​രെ ജ​ന​ക്കൂ​ട്ടം വെ​ടി​യു​തി​ർ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.  

യുപിയിലെ ദാദ്രിയിൽ വീട്ടിൽ പ​ശു​വി​റ​ച്ചി സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്​ മു​ഹ​മ്മ​ദ്​ അ​ഖ് ​​ലാ​ഖി​നെ ഗോരക്ഷ ഗുണ്ടകൾ ത​ല്ലി​ക്കൊ​ന്ന കേ​സ്​ തു​ട​ക്ക​ത്തി​ൽ അ​ന്വേ​ഷി​ച്ചത് സു​ബോ​ധ്​​കു​മാ​ർ സി​ങ്ങാ​യിരുന്നു. 2015 സെ​പ്റ്റം​ബ​ര്‍ 28 മു​ത​ല്‍ ന​വം​ബ​ര്‍ ഒ​മ്പ​തു​വ​രെ ദാ​ദ്രി സം​ഭ​വം അ​ന്വേ​ഷി​ച്ച സു​ബോ​ധ് കു​മാ​ര്‍ നി​ര​വ​ധി പ്ര​തി​ക​ളെ അ​റ​സ്​​റ്റു ​ചെ​യ്തി​രു​ന്നു. 

ദാ​ദ്രി അ​ന്വേ​ഷ​ണ​ത്തോ​ടെ സം​ഘ്പ​രി​വാ​റി​​​​​ന്റെ ക​ണ്ണി​ലെ ക​ര​ടാ​യ സു​ബോ​ധ് കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​  വാ​ര്‍ത്തയുടെ പശ്ചാത്തലത്തിൽ ഈ​ നി​ല​ക്കു​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തുമെന്ന് ബു​ല​ന്ദ്ശ​ഹ​ര്‍ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ പ​റ​ഞ്ഞു. സംഭവത്തിൽ യു.പി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com