മുംബൈയില്‍ വന്‍ തീപിടുത്തം; നാല് കിലോമീറ്റര്‍ വനം കത്തിനശിച്ചു; ചിത്രങ്ങള്‍

നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്
മുംബൈയില്‍ വന്‍ തീപിടുത്തം; നാല് കിലോമീറ്റര്‍ വനം കത്തിനശിച്ചു; ചിത്രങ്ങള്‍

മുംബൈ: മുംബൈയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നാല് കിലോമീറ്ററോളം വനപ്രദേശം കത്തി നശിച്ചു. മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിലാണ് തീപിടുത്തമുണ്ടായത്. നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശമാണിത്.

തിങ്കളാഴ്ച വൈകീട്ട് 6.21 ഓടെയാണ് തീ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വനത്തിന് അടുത്തുള്ളത് മുംബൈയിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശമാണ്. അതിനാല്‍ സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുറ്റുപ്പാടുകളിലേക്ക് തീ പടരാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അഗ്‌നിശമന സേന അറിയിച്ചു. കാട്ടിലെ ഉണങ്ങിയ മരങ്ങള്‍ അഗ്നിക്കിരയായതാണ് തീ പടരാന്‍ കാരണമായത്. വനത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com