ഹൈക്കോടതി അഭ്യര്‍ത്ഥിച്ചു; തമിഴ്‌നാട്ടില്‍ അനിശ്ചിതകാല പണിമുക്ക് മാറ്റിവച്ചു

ജ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഡിസംബര്‍ പത്തിലേക്ക് മാറ്റി.
ഹൈക്കോടതി അഭ്യര്‍ത്ഥിച്ചു; തമിഴ്‌നാട്ടില്‍ അനിശ്ചിതകാല പണിമുക്ക് മാറ്റിവച്ചു

ചെന്നൈ: ഗജ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഡിസംബര്‍ പത്തിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. 

ഏഴിന ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വീസ് സംഘടനകള്‍ ഇന്നുമുതല്‍ സമരം തുടങ്ങുമെന്നായിരുന്നു തീരുമാനം. ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സമരം മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആവശ്യപ്പെട്ടിരുന്നു. പക്ഷേ സംഘടനകള്‍ ചെവികൊണ്ടില്ല. ഇതിനിടെപണിമുടക്ക് വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി മധുര ബെഞ്ചിന് മുന്നില്‍ ഹര്‍ജിയെത്തി. 

തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ശശിധരന്‍,സ്വാമിനാഥന്‍ എന്നിവര്‍ പണിമുടക്ക് ഡിസംബര്‍ പത്തുവരെ നീട്ടുവച്ചുകൂടെയെന്ന്  ചോദിച്ചു. ഇത് മാനിച്ച് സംഘടനകള്‍ പണിമുടക്ക് നീട്ടിവയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com