കല്‍ക്കരിപ്പാടം അഴിമതിക്കേസ്; മുന്‍ കല്‍ക്കരിവകുപ്പ് സെക്രട്ടറിക്ക് മൂന്ന് വര്‍ഷം തടവ്

കല്‍ക്കരി മന്ത്രാലയത്തിലെ മുന്‍ ജോയിന്റെ സെക്രട്ടറി കെ.എസ് ക്രോഭ, മന്ത്രാലയത്തിലെ ഡയറക്റ്റര്‍ കെസി സാംറിയ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്
കല്‍ക്കരിപ്പാടം അഴിമതിക്കേസ്; മുന്‍ കല്‍ക്കരിവകുപ്പ് സെക്രട്ടറിക്ക് മൂന്ന് വര്‍ഷം തടവ്

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരിവകുപ്പ് സെക്രട്ടറി എച്ച്.സി.ഗുപ്ത ഉള്‍പ്പടെ മൂന്ന് പേരെ തടവിന് ശിക്ഷിച്ചു. ഗുപ്തയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും മൂന്ന് വര്‍ഷത്തേക്കാണ് തടവിന് ശിക്ഷിച്ചത്. മറ്റ് രണ്ട് പേരെ നാല് വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. രണ്ടാം യുപിഎ കാലത്തെ അഴിമതിക്കേസിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

നവംബര്‍ 30 ന് ഗുപ്ത കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കല്‍ക്കരി മന്ത്രാലയത്തിലെ മുന്‍ ജോയിന്റെ സെക്രട്ടറി കെ.എസ് ക്രോഭ, മന്ത്രാലയത്തിലെ ഡയറക്റ്റര്‍ കെസി സാംറിയ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. വികാഷ് മെറ്റല്‍സ് ആന്റ് പവര് ലിമിറ്റഡ് എംഡി വികാസ് പട്‌നി, കമ്പനി പ്രതിനിധി ആനന്ദ് മല്ലിക് എന്നിവര്‍ നാല് വര്‍ഷം തടവ് അനുഭവിക്കണം. കൂടാതെ കമ്പനിക്ക് മേല്‍ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 

പ്രതികള്‍ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ക്ക് പരമാവധി ശിക്ഷയായ ഏഴ് വര്‍ഷം തടവും വന്‍ തുക പിഴയും ശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐ വാദിച്ചത്. പശ്ചിമബംഗാളിലെ മൊയിറ, മധുഝോര്‍ കല്‍ക്കരിപ്പാടങ്ങള്‍ വികാഷ് മെറ്റല്‍സ് ആന്റ് പവര്‍ ലിമിറ്റഡിന് അനുവദിച്ചതിലെ അഴിമതിയാണ് കേസിന് ആധാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com