പശുക്കളെ കശാപ്പ് ചെയ്ത കേസില്‍ പ്രതികളായി 11 കാരനും 12 കാരനും; കുട്ടികളെ പൊലീസ് തടഞ്ഞുവെച്ചത് നാല് മണിക്കൂര്‍

കലാപക്കേസില്‍ മുഖ്യപ്രതിയായ ബജ്‌റംഗദല്‍ നേതാവ് യോഗേഷ് രാജ് നല്‍കിയ പരാതി അനുസരിച്ചാണ് പൊലീസിന്റെ നടപടി
പശുക്കളെ കശാപ്പ് ചെയ്ത കേസില്‍ പ്രതികളായി 11 കാരനും 12 കാരനും; കുട്ടികളെ പൊലീസ് തടഞ്ഞുവെച്ചത് നാല് മണിക്കൂര്‍

ലഖ്‌നൗ; ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ കലാപത്തിന് കാരണമായ പശുക്കളുടെ മാംസാവശിഷ്ടം കണ്ടെടുത്ത സംഭവത്തില്‍ കേസെടുത്തവരില്‍ രണ്ട് കുട്ടികളും. പശുക്കളെ കശാപ്പു ചെയ്ത കേസില്‍ 11ഉും 12ഉും വയസുള്ള കുട്ടികളെയാണ് പ്രതിചേര്‍ത്തത്. പൊലീസ് ഓഫീസറിന്റെ മരണത്തിന് കാരണമായ കലാപം വലിയ വിവാദമാകുമ്പോഴാണ് കുട്ടികളെ പ്രതിചേര്‍ത്ത പൊലീസ് നടപടി. 

കലാപക്കേസില്‍ മുഖ്യപ്രതിയായ ബജ്‌റംഗദല്‍ നേതാവ് യോഗേഷ് രാജ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്‌. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഏഴു പേരുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളിലൊരാള്‍ പത്തു വര്‍ഷമായി ഹരിയാനയിലെ ഫരീദാബാദില്‍ ജീവിക്കുന്നയാളാണ്. പ്രതികളായ മറ്റു മൂന്നു പേരെ നാട്ടുകാര്‍ക്ക് അറിയില്ല. 

കേസില്‍ പ്രതികളായി കുട്ടികളെ ഉള്‍പ്പെടുത്തിയതില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിക്കൂറോളം പൊലീസ് ഇവരെ സ്‌റ്റേഷനില്‍ പിടിച്ചുവെച്ചതായും രക്ഷിതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com