പീഡനശ്രമം പൊലീസില്‍ അറിയിച്ചു, യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍, മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

പീഡനശ്രമം പൊലീസിനെ അറിയിച്ച യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
പീഡനശ്രമം പൊലീസില്‍ അറിയിച്ചു, യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍, മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

ലക്‌നൗ: പീഡനശ്രമം പൊലീസിനെ അറിയിച്ച യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. സംഭവത്തില്‍ രണ്ടു പ്രതികളില്‍ ഒരാള്‍ പിടിയിലായി. അതേസമയം യുവതിയുടെ ആദ്യ പരാതിയില്‍  നപടിയെടുക്കാതിരുന്ന മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. 

ഉത്തര്‍ പ്രദേശിലെ സീതാപൂര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് ഇരുപതുകാരിയായ യുവതിയെ വീടിന്റെ പരിസരത്ത് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരസ്യമായി യുവതിയെ കടന്നു പിടിച്ച ശേഷം നിലത്തിട്ട് വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാല്‍ പ്രതികളുടെ  കയ്യില്‍ കടിച്ച യുവതി കുതറിയോടി.  അന്നുതന്നെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. 

ഇതിനുശേഷം കഴിഞ്ഞ ദിവസം വയലില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ പ്രതികള്‍ വീണ്ടും ആക്രമിച്ചു. യുവതിയുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ തട്ടിയെടുത്ത്  ദേഹത്തൊഴിച്ചശേഷം തീവച്ചു.  നാല്‍പ്പതു ശതമാനത്തോളം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. . പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്ത പൊലീസ് കൂട്ടുപ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com