ബെംഗളൂരു ഐഐഎസ്‌സി ലാബില്‍ പൊട്ടിത്തെറി: ഗവേഷകന് ദാരുണാന്ത്യം

പരിക്കേറ്റവരെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.
ബെംഗളൂരു ഐഐഎസ്‌സി ലാബില്‍ പൊട്ടിത്തെറി: ഗവേഷകന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2.20 ഓടെയാണ് സംഭവം. 

എയ്‌റോസ്‌പേസ് ലാബിലെ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടത്തെറിച്ചാണ് അപകടമെന്നാണ് സൂചന. പരിക്കേറ്റവരെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്. മൈസൂരു സ്വദേശിയായ മനോജാണ് മരിച്ചത്. 

മരിച്ച ഗവേഷകന്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 20 അടി ദൂരേക്ക് തെറിച്ചതായി ഐഐഎസ്എസി സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു. ഐഐഎസ്എസി ഉപസ്ഥാപനമായ സൂപ്പര്‍ വേവ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് നാല് പേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com