ഇനി വിരസ യാത്രകള്‍ക്ക് വിട; വിമാനയാത്രക്കിടെ ഫോണ്‍-വീഡിയോ കോള്‍ സംവിധാനങ്ങള്‍ പുതുവര്‍ഷം മുതല്‍

വിമാനയാത്രക്കിടെ ഫോണ്‍-വീഡിയോ സംൗകര്യങ്ങള്‍ അടുത്ത മാസത്തോടെ പ്രാബല്യത്തില്‍ വരും
ഇനി വിരസ യാത്രകള്‍ക്ക് വിട; വിമാനയാത്രക്കിടെ ഫോണ്‍-വീഡിയോ കോള്‍ സംവിധാനങ്ങള്‍ പുതുവര്‍ഷം മുതല്‍

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ഫോണ്‍-വീഡിയോ സംൗകര്യങ്ങള്‍ അടുത്ത മാസത്തോടെ പ്രാബല്യത്തില്‍ വരും. വൈഫൈ സംവിധാനത്തിലൂടെ മൊബൈല്‍ ഉപയോഗം അനുവദിക്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ നിയമ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇത് ലഭിച്ചുകഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്നും പുതുവര്‍ഷാദ്യത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രമന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കി. 

1985ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് ഭേദഗതി ചെയ്യേണ്ടിവരുന്നതിനാലാണ് നിയമ മന്ത്രാലത്തിന്റെ അനുമതിക്കായി കാക്കുന്നത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിലവില്‍ വൈഫൈയും ഫോണ്‍ വിളിയും അനുവദിച്ചിട്ടില്ല. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഈ സൗകര്യമുണ്ട്. വിദേശ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ ഈ സംവിധാനങ്ങള്‍ നിര്‍ത്തിവയ്്ക്കുന്നതാണ് പതിവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com