'നാലു വര്‍ഷം കഴിഞ്ഞില്ലേ ? ഒരു വാര്‍ത്താ സമ്മേളനം നടത്തി നോക്കൂ, നല്ല രസമാണ്'; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് കഴിഞ്ഞ സ്ഥിതിക്ക് പാര്‍ട്ട് ടൈം ജോലിയായ 'പ്രധാനമന്ത്രിപ്പണി' മോദിക്ക് ചെയ്യാമല്ലോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
'നാലു വര്‍ഷം കഴിഞ്ഞില്ലേ ? ഒരു വാര്‍ത്താ സമ്മേളനം നടത്തി നോക്കൂ, നല്ല രസമാണ്'; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

 ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് കഴിഞ്ഞ സ്ഥിതിക്ക് പാര്‍ട്ട് ടൈം ജോലിയായ 'പ്രധാനമന്ത്രിപ്പണി' മോദിക്ക് ചെയ്യാമല്ലോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയെ കണക്കറ്റ് പരിഹസിച്ചുള്ള രാഹുലിന്റെ പരാമര്‍ശം എത്തിയത്. 

'അതൊക്കെയിരിക്കട്ടെ പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് 1654 ദിവസം പിന്നിട്ടു. പക്ഷേ ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയിട്ടില്ലല്ലോ?  ഇതാ ഇന്ന് ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രങ്ങളാണിത്. ഒരിക്കലെങ്കിലും മാധ്യമങ്ങളെ വിളിച്ചു കൂട്ടി വാര്‍ത്താ സമ്മേളനം നടത്തി നോക്കണം. നല്ല രസമാണ് അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍' എന്നായിരുന്നു ട്വീറ്റില്‍ കുറിച്ചിരുന്നത്. 


ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയായിരുന്നു. ഹൈദരാബാദിലെ വാര്‍ത്താ സമ്മേളനത്തിന്റെ നാലോളം ചിത്രങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതോടൊപ്പം പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com