ബുലന്ദ്ശഹറിലെ കൊലപാതകത്തിന് പിന്നില്‍ സംഘ്പരിവാര്‍ തന്നെ; മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍

ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് സംഭവം നടന്ന് മുന്ന് ദിവസത്തിന് ശേഷം അറസ്റ്റിലായത്
ബുലന്ദ്ശഹറിലെ കൊലപാതകത്തിന് പിന്നില്‍ സംഘ്പരിവാര്‍ തന്നെ; മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബുലന്ദ്ശഹറില്‍ പൊലീസുകാരന്റെയും യുവാവിന്റെയും കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് പിന്നാലെയാണ് പ്രതി അറസ്റ്റിലാവുന്നത്.

കൊലയ്ക്കു കാരണമായ സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്്. ഇവരെ ആക്രമിക്കുവെന്ന് ആള്‍ക്കൂട്ടം ആക്രോശിക്കുന്നതിന്റെ വിഡിയോയാണു പുറത്തായത്. മൂന്നു മിനിറ്റുള്ള വിഡിയോയില്‍ സുമിത് എന്ന യുവാവിനെതിരെ കല്ലേറിയുന്ന ദൃശ്യങ്ങളും ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി കിടക്കുന്നതും വിഡിയോയിലുണ്ട്. സുബോധ് കുമാറിന്റെ തോക്ക് എടുക്കാനും ആള്‍ക്കൂട്ടം പറയുന്നതായും വീഡിയോയില്‍ കാണാം

ആയുധധാരിയായ പൊലീസ് കോണ്‍സ്റ്റബിളില്‍നിന്ന് തോക്കു പിടിച്ചുവാങ്ങാനും മര്‍ദിക്കുന്നതിനും വിഡിയോ ചിത്രീകരിക്കുന്നയാളും ആവശ്യപ്പെടുന്നു. ഇന്‍സ്‌പെകടര്‍ വീണു കിടക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്.

ഭര്‍ത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നാല്‍ മാത്രമേ തനിക്കു നീതി ലഭിക്കുകയുളളുവെന്നും കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രഞ്ജിനി റാത്തോര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ രക്ഷപ്പെടുകയാണെങ്കില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണം. കുറ്റവാളികള്‍ക്ക് നേരിട്ട് ശിക്ഷ വിധിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അദ്ദേഹത്തിനെതിരെ ഇതിനും മുന്‍പ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മാര്‍ഥതയോടെ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചയാളാണ് ആദ്ദേഹം. മുന്‍പ് ആക്രമണങ്ങള്‍ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അതു നേരിട്ടു. രണ്ടു തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാല്‍ മാത്രമേ എനിക്കു നീതി കിട്ടൂ. 

എന്റെ ഭര്‍ത്താവ് ധീരനായ ഓഫിസറായിരുന്നു. സഹപ്രവര്‍ത്തകരെ മുന്‍പില്‍ നിന്നു നയിക്കുന്നയാള്‍. എന്നാല്‍ സംഭവസമയത്ത് സമര്‍ത്ഥമായി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കയ്യൊഴിഞ്ഞു. മരണത്തിന് ഏല്‍പ്പിച്ചു കൊടുത്തു. എന്റെ ഭര്‍ത്താവിന്റെ െകാലയാളികളെ എന്റെ മുന്നില്‍ കൊണ്ടു വരൂ. ഈ കൈകള്‍ കൊണ്ട് ഞാന്‍ ശിക്ഷ നടപ്പാക്കാം – രഞ്ജിനി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com